
വ്യക്തിപരമായി താല്‍പര്യമില്ല; നിയമവ്യവസ്ഥയെ ബഹുമാനിക്കുന്ന പൗരന്‍ എന്ന നിലയില്‍ സവാദിന്‍റെ അറസ്റ്റ് സന്തോഷമുണ്ട്: പ്രൊഫ ടിജെ ജോസഫ്.
തന്നെ ഉപദ്രവിച്ച ആളെന്ന നിലയിലാണ് സവാദ് പിടിയിലായതെന്നും ഇതില്‍ വ്യക്തിപരമായി പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും പ്രൊഫ ടിജെ ജോസഫ്. കൈവെട്ട് കേസില്‍ 13 വര്‍ഷമായി ഒളിവിലായിരുന്ന സവാദ് അറസ്റ്റിലായതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ മുറിപ്പെടുത്തിയ ആള്‍ എന്ന നിലയിലാണ് സവാദ് ഒന്നാം പ്രതിയായത്. ആസൂത്രണം നടത്തിയവരും അക്രമത്തിന് ആഹ്വാനം ചെയ്തവരുമാണ് ശരിക്കും മുഖ്യപ്രതികള്‍. തന്നെ ഏറ്റവും കൂടുതല്‍ മുറിപ്പെടുത്തിയ ആള്‍ എന്ന നിലയിലാണ് നിയമവ്യവസ്ഥയില്‍ സവാദ് ഒന്നാം പ്രതിയാകുന്നത്. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്ന പൗരന്‍ എന്ന നിലയില്‍ സവാദിന്‍റെ അറസ്റ്റ്…