
ഗാസ വെടി നിർത്തൽ കരാർ ; രണ്ടാം ബന്ദി മോചനം ഇന്ന് , നാല് വനിതകളെ ഹമാസ് കൈമാറും
വെടിനിർത്തൽ കരാർ ആദ്യഘട്ടത്തിന്‍റെ ഭാഗമായുള്ള രണ്ടാം ബന്ദി മോചനം ഇന്ന് വൈകീട്ട്. നാല് വനിതാ ബന്ദികളെ ഹമാസ് കൈമാറും. കരീന അരീവ്, ഡാനില ഗിൽബോ, നാമ ലെവി, ലിറി അൽബാഗ് എന്നീ വനിതാ ബന്ദികളെയാണ് ഹമാസ് അന്താരാഷ്ട്ര റെഡ് ക്രോസിന് ഹമാസ്കൈ മാറുക. തുടർന്ന് റെഡ്ക്രോസ് സംഘം ഇവരെ ഇസ്രായേൽ സൈന്യത്തിന് വിട്ടുകൊടുക്കും. 180 ഫലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും. അടുത്ത ആഴ്ചയാകും തുടർന്നുള്ള ബന്ദി കൈമാറ്റവും തടവുകാരെ വിട്ടയക്കലും. 42 ദിവസം നീളുന്ന ആദ്യഘട്ടത്തിൽ 33…