യാത്രക്കാർ ഒറ്റ ബാഗ് മാത്രമേ കൈവശം കരുതാവൂ; പുതിയ ഹാൻഡ് ബാഗേജ് നയം ഏര്‍പ്പെടുത്തി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി

പ്രവാസികൾക്ക് പുതിയ ഹാൻഡ് ബാഗേജ് നയം ഏര്‍പ്പെടുത്തി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി.  പുതിയ ഹാൻഡ് ബാഗേജ് നയം അനുസരിച്ച്, യാത്രക്കാർ വിമാനത്തിൽ കയറുമ്പോൾ ഒറ്റ ബാഗ് മാത്രമേ കൈവശം കരുതാവൂ. ഇത് ആഭ്യന്തര-അന്താരാഷ്‌ട്ര യാത്രകൾക്ക് ബാധമാണ്. അതിന്റെ തൂക്കം പരമാവധി ഏഴ് കിലോ മാത്രമേ അനുവദിക്കൂ. ഹാന്‍ഡ് ബാഗിന്റെ വലുപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അധിക ബാഗേജുണ്ടെങ്കിൽ നിർബന്ധമായും ചെക്ക്-ഇൻ ചെയ്യണം. വിമാനയാത്രികര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍…

Read More

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു: 9 വർഷമായി ജയിലിൽ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി

അധ്യാപകന്റെ കൈവെട്ടിയ കേസില്‍ മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു. എം കെ നാസറിനാണ് ഹൈക്കോടതി ജാമ്യം നൽകിയത്. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചത്. 9 വർഷമായി ജയിലിൽ കഴിയുന്നു എന്ന വാദം അംഗീകരിച്ചാണ് നടപടി.  അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന്റെ മുഖ്യസൂത്രധാരൻ എന്ന പേരിലാണ് എം കെ നാസർ അറിയപ്പെട്ടിരുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ മുൻ ജില്ലാ ഭാരവാഹി ആയിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ നാസറിനെ ഏറെക്കാലത്തെ തെരച്ചതിന്…

Read More

കല്യാണവേദിയിലും പിണക്കം; സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുലും ഷാഫിയും

വിവാഹ വേദിയിൽ വോട്ട് ചോദിക്കാനെത്തി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിനും യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും. ഒരേ വേദിയിൽ വെച്ച് ഇരുവരും കണ്ടുമുട്ടിയെങ്കിലും പരസ്പരം കൈ കൊടുക്കാതെയാണ് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും വേദിവിട്ടിറങ്ങിയത്. രാഹുലിനും ഒപ്പമുണ്ടായിരുന്ന ഷാഫിക്കും നേരെ ഹസ്തദാനം നടത്താൻ സരിന്‍ കൈനീട്ടിയിട്ടും കൂസാതെ ഇരുവരും നടന്ന് നീങ്ങുകയായിരുന്നു.നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന്‍ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോയി. സമീപമുണ്ടായിരുന്ന എ വി ഗോപിനാഥിന്റെ രാഹുൽ മാങ്കൂട്ടത്തിൽ ചേർത്ത് പിടിക്കുന്നതും…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈയിൽ പിടിച്ച് ‘ഐ ലവ് യു പറഞ്ഞു; യുവാവിന് ശിക്ഷ വിധിച്ച് കോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈയിൽ പിടിച്ച് ‘ഐ ലവ് യു’ എന്ന് പറഞ്ഞതിന് യുവാവിന് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക പോക്‌സോ കോടതി. പത്തൊൻപതുകാരനായ യുവാവിനെ രണ്ട് വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചിട്ടുള്ളത്. ഇന്ത്യൻ പീനൽ കോഡ് പ്രകാരം യുവാവ് കുറ്റക്കാരനാണെന്ന് ജഡ്ജി അശ്വിനി ലോഖണ്ഡേയാണ് വിധിച്ചത്. എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്‌സോ) നിയമപ്രകാരമുള്ള കുറ്റങ്ങൾ വിധിയില്‍ ഒഴിവാക്കിയിട്ടുണ്ട്. 2019 സെപ്റ്റംബറിലാണ് സംഭവം ഉണ്ടായത്. 14 വയസുള്ള പെൺകുട്ടിയെ യുവാവ് തന്‍റെ കെട്ടിടത്തിന്‍റെ ഒന്നാം…

Read More

ചില്ലറയെച്ചൊല്ലി തർക്കം; കെഎസ്ആർടിസി കണ്ടക്ടറെ മർദിച്ച് യാത്രക്കാരൻ

ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവില്‍ കെ.എസ്.ആർ.ടി.സി. കണ്ടക്ടറെ മർദിച്ചു രക്ഷപ്പെടാൻ ശ്രമിച്ച യാത്രക്കാരനെ സഹയാത്രികർ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ എടത്വാ ഡിപ്പോയിലെ കണ്ടക്ടർ സജികുമാറിനു പരിക്കേറ്റു. യാത്രക്കാരനായ പള്ളാത്തുരുത്തി പുത്തൻചിറ പുത്തൻവീട്ടില്‍ മുഹമ്മദ് മുബിനെ (19) ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റുചെയ്തു. വ്യാഴാഴ്ച രാവിലെ 9.10-ന് വലിയചുടുകാടിനു സമീപമാണു സംഭവം. ബസ് ആലപ്പുഴയില്‍നിന്നു കോട്ടയത്തേക്കു പോകുകയായിരുന്നു. യാത്ര തുടങ്ങുമ്ബോള്‍ യാത്രക്കാരൻ ഫോണില്‍ സംസാരിക്കുകയായിരുന്നു. ജനറല്‍ ആശുപത്രി ജങ്ഷനെത്തിയപ്പോള്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. ടിക്കറ്റിനായി 500 രൂപ നല്‍കി….

Read More

സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കണം; സർക്കുലർ പുറത്തിറക്കി

 സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കണമെന്ന് സർക്കുലർ. പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. ഉദ്യോഗസ്ഥർ ഓഫിസിൽ ഹാജരാകുന്ന സമയം അവരുടെ കൈവശമുള്ള തുക എത്രയെന്നും സംബന്ധിച്ചും, വിലപിടിപ്പുള്ള വസ്തുക്കൾ എന്തൊക്കെയെന്നും സംബന്ധിച്ചുമുള്ള വിവരം ഡെയ്‌ലി ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിലോ പേഴ്സണൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിലോ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് നിർദേശം. ഉദ്യോഗസ്ഥർ കൈവശമുള്ള തുകയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുടെയും വിവരങ്ങൾ ഇങ്ങനെ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നുണ്ടെന്ന് എല്ലാ വകുപ്പു മേധാവികളും…

Read More

കുട്ടിയുടുപ്പിൽ എംബ്രോയ്ഡറി; ചിത്രം പങ്കുവച്ച് ദീപിക പദുകോൺ

ബോളിവുഡ് താരദമ്പതിമാരായ ദീപിക പദുകോണും-രൺവീർ സിംഗും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്. ഫെബ്രുവരി 29നാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ താരദമ്പതികൾ ഇക്കാര്യം ആരാധകരെ അറിയിച്ചത്. സെപ്റ്റംബറിൽ ദീപിക അമ്മയാകും. ഇപ്പോൾ ദീപിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ആണ് വൈറൽ. തൻറെ കൺമണിക്കായി കുട്ടിയുടുപ്പിൽ തുന്നിച്ചേർക്കാൻ എംബ്രോയ്ഡറി വർക്കുകൾ ചെയ്യുന്നതിൻറെ ചിത്രമാണ് ദീപിക പങ്കുവച്ചത്. ‘പൂർത്തിയായ പതിപ്പ് പങ്കിടാൻ എനിക്കു കഴിയുമെന്നു പ്രതീക്ഷിക്കുന്നു’ എന്ന അടിക്കുറപ്പാണ് ബോളിവുഡിൻറെ സ്വപ്നസുന്ദരി പോസ്റ്റിന് നൽകിയത്. ഇൻസ്റ്റയിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ട ഉടൻതന്നെ ശ്വേത ബച്ചൻ…

Read More

കാട്ടാന ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകും: മാനന്തവാടി രൂപത

കാട്ടാന ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകുമെന്നു മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം. മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന പ്രവര്‍ത്തങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ബയോവിന്‍ അഗ്രോ റിസേര്‍ച്ചും ചേർന്നാണ് സാമ്പത്തിക സഹായം നൽകുന്നത്. അജീഷിന്റെ രണ്ട് കുട്ടികളുടെയും പേരില്‍ അഞ്ചുലക്ഷം രൂപ വീതം മാനന്തവാടിയിലെ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റ് ഇടും.  വാര്‍ത്താ സമ്മേളനത്തതില്‍ ബയോവിൻ അഗ്രോ റിസര്‍ച് ചെയര്‍മാന്‍ കം മാനേജിങ്ങ് ഡയറക്ടര്‍…

Read More

അധ്യാപകന്റെ കൈവെട്ടിയ കേസ്: പ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഇന്ന് കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ കസ്റ്റഡി നീട്ടാൻ എൻഐഎ ആവശ്യപ്പെട്ടേക്കില്ല എന്നാണ് സൂചന. സവാദിനെ കൂടി ഉള്‍പ്പെടുത്തിയുള്ള പുതിയ കുറ്റപത്രം എൻഐഎ വൈകാതെ കോടതിയിൽ സമർപ്പിക്കുമെന്ന് അറിയുന്നു. കൈവെട്ടു കേസില്‍ ഒന്നാം പ്രതിയായ സവാദിനെ സംഭവശേഷം 13 വർഷം കഴിഞ്ഞാണ് എൻഐഎ അടുത്തിടെ കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.  ഇത്രയും കാലം ഒളിവില്‍ കഴിയാൻ ആരൊക്കെയാണ് സവാദിനെ സഹായിച്ചത് എന്നതാണ് എൻഐഎ …

Read More