
ഹംദയുടെ കാരുണ്യ പ്രവർത്തികൾക്ക് തുടർച്ചയുണ്ടാകും; 10 ലക്ഷം ദിർഹം നൽകി ശൈഖ് സുൽത്താൻ
പ്രതിഭയാലും കാരുണ്യത്താലും ഒരേസമയം വിസ്മയിപ്പിച്ച് ഈ ലോകത്തുനിന്ന് വിടപറഞ്ഞ യുവ ഇമാറാത്തി ഹംദ തർയാം ആഫ്രിക്കയിലെ ദരിദ്രമേഖലകളിൽ തുടക്കംകുറിച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകും. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഹംദയുടെ സംരംഭങ്ങളെ പിന്തുണക്കുന്നതിന് 10 ലക്ഷം ദിർഹം പ്രഖ്യാപിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ ശനിയാഴ്ചയാണ് 24കാരിയായ ഇമാറാത്തി മരണത്തിന് കീഴടങ്ങിയത്. ‘ദ ഫാസ്റ്റസ്റ്റ്’എന്ന നെറ്റ്ഫ്ലിക്സ് ഷോയിലൂടെയാണ് ഇവർ പ്രശസ്തിയിലേക്കുയർന്നത്. മികച്ച റേസർ എന്നനിലയിലും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട…