
ഹാംബർഗിലേക്ക് പ്രതിദിന വിമാന സർവീസുമായി ഖത്തർ എയർവേയ്സ്
ഖത്തർ എയർവേസ് ദോഹയിൽനിന്ന് ജർമനിയിലെ ഹംബർഗിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവിസ് ആരംഭിച്ചു. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ദോഹയിൽനിന്ന് രാവിലെ 8.35ന് പുറപ്പെട്ട് ഉച്ചക്ക് 2.10ന് ഹാംബർഗിലെത്തും. തിരിച്ച് ജർമൻ സമയം വൈകീട്ട് 3.40ന് പുറപ്പെട്ട് രാത്രി 10.40ന് ദോഹയിലെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ പുലർച്ചെ 2.15ന് ദോഹയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് രാവിലെ 7.50ന് ഹാംബർഗിലെത്തുകയും തിരിച്ച് ജർമൻ സമയം രാവിലെ 9.20ന് ഹാംബർഗിൽനിന്ന് പുറപ്പെട്ട് വൈകീട്ട് 4.20ന് ദോഹയിലെത്തുകയും ചെയ്യുന്ന രീതിയിലാണ്…