ഇസ്രയേൽ ആക്രമണം; ഗാസയിൽ മരണം 21,507:  85% ഭവനരഹിതർ

ഇസ്രയേൽ സേനയുടെ നിരന്തരമായ ആക്രമണത്തിൽ ഗാസയിലെ 23 ലക്ഷം താമസക്കാരിൽ 21 ലക്ഷവും ഭവനരഹിതരായി. കര, വ്യോമ ആക്രമണം രൂക്ഷമായി തുടരുന്നു. അഭയം തേടി പലായനം ചെയ്യുന്നവർ ടെന്റുകളിലും താൽക്കാലിക വസതികളിലും ദുരിതക്കയത്തിലാണ്. തെക്കൻ ഗാസ പട്ടണമായ റഫയിലാണ് അഭയാർഥികൾ ഏറെയും തടിച്ചുകൂടിയിരിക്കുന്നത്. ഇവിടെയും ആക്രമണമുണ്ടായി. ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ ഇവർ മരണത്തെ മുഖാമുഖം കാണുന്നു. മരിച്ചവരെ സംസ്കരിക്കുന്നതിനുള്ള വെള്ളത്തുണിയും മറ്റുമാണ് ഇപ്പോൾ ഗാസയിലേക്കെത്തുന്ന പ്രധാന സഹായം. ഇന്നലെ 187 പേർ കൂടി കൊല്ലപ്പെട്ടതോടെ ഇസ്രയേൽ…

Read More

ഹമാസ് പോരാളികൾ ഇസ്രയേൽ സേനയ്ക്ക് നൽകുന്നത് കനത്ത പ്രഹരം; ഹമാസ് നേതാവ് യഹ്‌യ സിൻവാർ

കനത്ത പോരാട്ടം നടക്കുന്ന ഗാസയിൽ ഹമാസ് പോരാളികൾ കനത്ത പ്രഹരമാണ് ഇസ്രായേൽ സൈന്യത്തിന് മേൽ ഏൽപ്പിക്കുന്നതെന്നും അധിനിവേശത്തിന് മുന്നിൽ കീഴ്‌പ്പെടില്ലെന്നും ഹമാസ് നേതാവ് യഹ്‌യ സിൻവാർ. ഗാസയ്ക്ക് പുറത്തുള്ള നേതാക്കൾക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങളുള്ളത്. അൽജസീറയാണ് കത്ത് ഉദ്ധരിച്ചുള്ള വാർത്ത പുറത്തുവിട്ടത്. രണ്ടര മാസം പിന്നിട്ട പോരാട്ടത്തിന്റെ പുരോഗതിയും കത്തിൽ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ‘ഇസ്രായേൽ കരയാക്രമണം ആരംഭിച്ചത് മുതൽ 5000ത്തോളം ഇസ്രായേൽ സൈനികർക്ക് തിരിച്ചടിയേറ്റതായി സിൻവാർ കത്തിൽ അവകാശപ്പെടുന്നുണ്ട്. ബാക്കിയുള്ളവർക്ക് ഗുരുതര പരിക്കേൽക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്തു’….

Read More

​ഇസ്രയേൽ ഹമാസ് യുദ്ധം; ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിരോധ വിഭാഗം മുൻ മേധാവി ഡാൻ ഹലുട്സ്

ഗാസയിലടക്കം കൂട്ടക്കുരുതി തുടരുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെ‍ഞ്ചമിൻ നെതതന്യാഹുവിന് തിരിച്ചടിയേകുന്ന പ്രസ്താവനയുമായി പ്രതിരോധ വിഭാ​ഗം മുൻ തലവൻ ഡാൻ ഹലുട്സ്. ‘ഹമാസുമായുള്ള യുദ്ധത്തിൽ നാം തോൽക്കുകയാണെന്നും നെതന്യാഹുവിനെ മാറ്റാതെ വിജയം സാധ്യമല്ല’ എന്നുമാണ്  ഡാൻ ഹലുട്സ് അറിയിച്ചിരിക്കുന്നത്. എല്ലാ അർഥത്തിലും ഇസ്രായേൽ തോൽവി നേരിടുകയാണെന്നും ഈ രീതിയിൽ മുന്നോട്ടുപോയാൽ ശരിയാവില്ലെന്നും അദ്ദേഹം പറയുന്നു. വലിയ തോതിലുള്ള എതിർപ്പാണ് നെതന്യാഹുവിനെതിരെ രൂപപ്പെട്ടിരിക്കുന്നത്. നേരത്തെ സൈനിക നേതൃത്വവും നെതന്യാഹുവിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മുൻ പ്രതിരോധ മേധാവി കൂടി…

Read More

ഗാസയിൽ ഹമാസിന്റെ തുരങ്കം കണ്ടെത്തിയെന്ന് ഇസ്രയേൽ സൈന്യം; ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത് വിട്ടു

ഗാസയില്‍ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രയേല്‍ സൈന്യം. തുരങ്കത്തിന്റെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടു. ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചുള്ള തുരങ്കമാണിതെന്നും നിര്‍മാണത്തിന് വര്‍ഷങ്ങള്‍ എടുത്തിട്ടുണ്ടെന്നുമാണ് സൈന്യം പറയുന്നത്. വെടി നിര്‍ത്തലിന് വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ അവഗണിച്ച് യുദ്ധം തുടരുന്നതിനിടെയാണ് പുതിയ തുരങ്കം ഇസ്രയേല്‍ കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ ഹമാസിന്റേതായി കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ തുരങ്കമാണ് ഗാസയിൽ കണ്ടെത്തിയ ഈ തുരങ്കമെന്നാണ് ഇസ്രയേൽ പറയുന്നത്. ഈറസിലെ അതിര്‍ത്തിയോട് ചേര്‍ന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചെറിയ വാഹനങ്ങള്‍ക്ക്…

Read More

ഇത് അവസാന പിറന്നാൾ ആയിരിക്കട്ടെ; ഹമാസ് സ്ഥാപക ദിനത്തിൽ പോസ്റ്റ് പങ്കുവെച്ച് ഇസ്രയേൽ

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്.ഹമാസിനെ വേരോടെ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്ന് മാസമായി ഇസ്രായേല്‍ കര, സമുദ്ര, വ്യോമാക്രമണം തുടരുകയും 18,500 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സായുധ സംഘമായ ഹമാസിന്‍റെ 36-ആം സ്ഥാപക ദിനം. ഇത് പലസ്തീന്‍ ഗ്രൂപ്പിന്‍റെ അവസാന ജന്മദിനമായിരിക്കുമെന്നാണ് ഇസ്രായേല്‍ ആശംസിച്ചത്. “36 വർഷം മുമ്പ് ഈ ദിവസമാണ് ഹമാസ് സ്ഥാപിതമായത്. ഈ ജന്മദിനം അതിന്‍റെ അവസാനത്തേതായിരിക്കട്ടെ” ഇസ്രായേല്‍ എക്സില്‍ കുറിച്ചു. ഹമാസിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ ജന്‍മദിന…

Read More

ഗാസയിൽ ആശ്വാസമായി 2 ദിവസത്തേക്ക് കൂടി വെടിനിർത്തൽ; ഓരോ 10 ബന്ദികളുടെ മോചനവും വെടിനിർത്തൽ ഒരു ദിവസം കൂടി നീട്ടുമെന്ന് ഇസ്രയേൽ

ഗാസയിൽ ആശ്വാസമായി രണ്ട് ദിവസത്തേക്ക് കൂടി വെടിനിർത്തൽ കരാർ. ഇസ്രയേലും ഹമാസും ഗാസയിൽ തങ്ങളുടെ വെടിനിർത്തൽ രണ്ട് ദിവസത്തേക്ക് കൂടി നീട്ടാൻ സംയുക്തമായി സമ്മതിച്ചതായി ഖത്തർ അറിയിച്ചു. നിലവിലുള്ള മധ്യസ്ഥതയുടെ ഭാഗമായി ഗാസ മുനമ്പിൽ രണ്ട് ദിവസത്തേക്ക് കൂടി മാനുഷിക വെടിനിർത്തൽ നീട്ടാൻ ധാരണയായതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവാണ് അറിയിച്ചത്. നവംബർ 24 ന് ഇസ്രയേലും ഹമാസും പ്രഖ്യാപിച്ച നാല് ദിവസത്തെ വെടിനിർത്തൽ അവസാനിക്കാനിരിക്കെയാണ് താൽക്കാലിക ആശ്വാസമായി പുതിയ പ്രഖ്യാപനം എത്തുന്നത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി,…

Read More

ഗസ്സയില്‍ താത്കാലിക വെടിനിര്‍ത്തല്‍ വൈകും

ഗാസ്സയിൽ താത്കാലിക വെടിനിർത്തൽ നടപ്പാകുന്നത് വൈകും. ബന്ദി കൈമാറ്റം നാളെയോടെയെന്ന് ഇസ്രായേൽ അറിയിച്ചു. വെടിനിർത്തൽ ഇന്ന് രാവിലെ 10ന് നടപ്പാകുമെന്നായിരുന്നു ഹമാസ് പ്രസ്താവന.വെടിനിർത്തലിന് ശേഷം ഗാസ്സയിൽ വീണ്ടും ആക്രമണം തുടങ്ങുമെന്ന് ഇസ്രായേൽ അറിയിച്ചു. ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ചില പലസ്തീനികളെ കൈമാറുന്നത് വെള്ളിയാഴ്ച ആയിരിക്കുമെന്ന് ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞു. 150 പലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളിൽ നിന്ന് 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് കരാർ വ്യവസ്ഥ. കൈമാറേണ്ട തടവുകാരുടെ പട്ടികക്ക് ഇസ്രായേലും…

Read More

ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിൽ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിനിടെ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടാമത് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പശ്ചിമേഷ്യയില്‍ പുതിയ പ്രതിസന്ധികള്‍ ഉണ്ടാകുന്നത് നമ്മള്‍ കാണുന്നുണ്ട്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന ആക്രമത്തെ ഇന്ത്യ അപലപിച്ചിരുന്നു. ഞങ്ങളും സംയമനം പാലിച്ചു. നയതന്ത്രത്തിനും സംഭാഷണത്തിനുമാണ് ഞങ്ങള്‍ പ്രധാന്യം കൊടുത്തുന്നത്. ഇസ്രയേലും ഹമാസും തമ്മിലുണ്ടായ പോരാട്ടത്തിനിടെ ഉണ്ടാകുന്ന സാധാരണക്കാരുടെ മരണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു’, മോദി പറഞ്ഞു. പലസ്തീന്‍ പ്രസിഡന്റ് മെഹമൂദ്…

Read More

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ താല്‍ക്കാലികവിരാമം തേടി ബൈഡന്‍

ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ താല്‍ക്കാലിക വിരാമം നല്‍കണമെന്ന്‌ ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഗാസ മുനമ്പില്‍ തടവിലാക്കപ്പെട്ടിരിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ ആവശ്യമായ സമയത്തിനുവേണ്ടി ഇസ്രയേലും ഹമാസും യുദ്ധം താത്കാലികമായി അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സമ്പൂര്‍ണ വെടിനിര്‍ത്തലിന് ബൈഡന്‍ ആഹ്വാനം നല്‍കിയില്ല. ‘തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനായി താല്‍ക്കാലികമായി യുദ്ധം നിര്‍ത്തിവെക്കണ്ടേതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്’, ബൈഡന്‍ പറഞ്ഞു. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് പിന്തുണ നല്‍കുന്ന ബൈഡനെതിരേ അതിരൂക്ഷ വിമര്‍ശനമാണ് പുരോഗമന കൂട്ടായ്മകളില്‍നിന്നും മുസ്‌ലിം, അറബ് അമേരിക്കക്കാരില്‍നിന്നും ഉയരുന്നത്.

Read More

‘എസ്ഡിപിഐയെയും ഹമാസിനെയും പ്രീണിപ്പിക്കാന്‍ ശ്രമം’; കേസെടുത്തതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

 തനിക്കെതിരെ വിദ്വേഷ പ്രചരണത്തിന് കേസെടുത്തതില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. തനിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും കൈകോര്‍ത്തുവെന്ന് കേന്ദ്രമന്ത്രി എക്‌സില്‍ കുറിച്ചു.പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, ഹമാസ് തുടങ്ങിയ തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളാണ് ഇവര്‍. ഈ പ്രീണന രാഷ്ട്രീയമാണ് കശ്മീരിലും പഞ്ചാബിലും കേരളത്തിലും നിരപരാധികളായ ജനങ്ങളുടെയും സുരക്ഷാ സൈനികരുടെയും ജീവനെടുത്തത്. So the two INDI alliance partners @RahulGandhi and @PinarayiVijayan have jointly filed…

Read More