
ബന്ദികളെ വിട്ടയയ്ക്കാൻ തയ്യാറെങ്കിൽ വെടിനിർത്തൽ നാളെത്തന്നെ: തീരുമാനമെടുക്കേണ്ടത് ഹമാസെന്ന് ജോ ബൈഡൻ
ഹമാസ് ബന്ദികളെ വിട്ടയയ്ക്കാൻ തയ്യാറാണെങ്കിൽ ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ നാളെത്തന്നെ വെടിനിർത്തൽ സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. തെക്കൻ ഗാസയിലെ റഫ നഗരത്തെ ഇസ്രയേൽ ആക്രമിക്കുകയാണെങ്കിൽ ഇസ്രയേലിനുള്ള ആയുധ വിതരണം അവസാനിപ്പിക്കുമെന്ന് ബൈഡൻ ഇസ്രയേലിന് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിറകേയാണ് ബൈഡൻ വെടിനിർത്തൽ സാധ്യത മുന്നോട്ടുവെച്ചത്. ‘ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് ഹമാസ് ആണെന്നാണ് ഇസ്രയേൽ പറഞ്ഞത്. അവർ അതിന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ നാളെത്തന്നെ എല്ലാം അവസാനിപ്പിക്കാം. വെടിനിർത്തൽ നാളെത്തന്നെ സാധ്യമാകും.” ബൈഡൻ പറഞ്ഞു. തങ്ങൾ നൽകിയ…