
‘ഇത് ഹമാസിന് നല്ലതല്ല, ആർക്കും നല്ലതല്ല; എല്ലാ നരകങ്ങളും പൊട്ടിത്തെറിക്കും’: ഹമാസിന് രൂക്ഷമായ ഭാഷയിൽ താക്കീതുമായി ട്രംപ്
ഹമാസിന് രൂക്ഷമായ ഭാഷയിൽ താക്കീതുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ അമേരിക്കയുടെ 47ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 20ന് മുമ്പ് ഹമാസ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ‘എല്ലാ നരകവും പൊട്ടിത്തെറിക്കും’ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ‘ആ ബന്ദികൾ തിരിച്ചെത്തിയില്ലെങ്കിൽ എല്ലാ നരകവും തകരും. ഞാൻ ഓഫീസിൽ എത്തുമ്പോഴേക്കും അവർ തിരിച്ചെത്തിയില്ലെങ്കിൽ, മിഡിൽ ഈസ്റ്റിൽ എല്ലാ നരകങ്ങളും തകരും.’ ഫ്‌ളോറിഡയിലെ മാർഎലാഗോയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇത് ഹമാസിന് നല്ലതല്ല, ആർക്കും നല്ലതല്ല….