
പുതിയ ആരോഗ്യനയവുമായി ഹമദ് മെഡിക്കൽ കോർപറേഷൻ
രാജ്യത്തിന്റെ ആരോഗ്യ മേഖലയിൽ സുപ്രധാന ചുവടുവെപ്പ് അടയാളപ്പെടുത്തി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) ആരോഗ്യ പരിരക്ഷാ നയം 2024-2030 പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി ഉദ്ഘാടനം ചെയ്തു.ഖത്തറിന്റെ മൂന്നാം ദേശീയ വികസനനയം, ദേശീയ ആരോഗ്യ നയം എന്നിവയുമായി ചേർന്നാണ് എച്ച്.എം.സി ആരോഗ്യനയം വികസിപ്പിച്ചത്. പൊതുജനങ്ങൾക്ക് ഉന്നത നിലവാരത്തിൽ ആരോഗ്യ സംരക്ഷണം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മേഖലയിലെ മുൻനിര ആരോഗ്യ പരിപാലന കേന്ദ്രമെന്ന നിലയിൽ എച്ച്.എം.സിയുടെ പദവി ഉയർത്താനും ഇത് ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ ആരോഗ്യ…