
പ്രവാസികൾക്ക് തിരിച്ചടി; ഇന്ത്യയിലേക്കുള്ള സർവ്വീസ് നിർത്താനൊരുങ്ങി സലാം എയർ
ബജറ്റ് എയര്‍ലൈനായ സലാം എയര്‍ ഒമാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വ്വീസ് നിര്‍ത്തുന്നു. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് വിമാനകമ്പനി കൈമാറി. വിമാനങ്ങളുടെ ലഭ്യതക്കുറവ് മൂലമാണ് സര്‍വ്വീസ് നിര്‍ത്തുന്നതെന്ന് സലാം എയര്‍ വ്യക്തമാക്കി. അടുത്ത മാസം ഒന്നു മുതല്‍ ഇന്ത്യയിലേക്കുളള സര്‍വീസുകള്‍ നിര്‍ത്തുന്നു എന്നാണ് ഒമാന്‍ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്. ഒക്ടോബര്‍ ഒന്ന് മുതലുളള ബുക്കിംഗ് സ്വീകരിക്കരുതെന്നാണ് നിര്‍ദേശം. വെബ്‌സൈറ്റില്‍ നിന്നും അടുത്ത മാസം മുതല്‍ ടിക്കറ്റ്…