
സ്വർണാഭരണങ്ങൾക്ക് ഏപ്രിൽ മുതൽ പുതിയ ഹാൾമാർക്ക്
എച്ച്‌യുഐഡി (ഹാൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ) മുദ്രയുള്ള സ്വർണാഭരണങ്ങൾ മാത്രമേ അടുത്തമാസം 1 മുതൽ ജ്വല്ലറികൾക്കു വിൽക്കാനാകൂ. പഴയ 4 മുദ്ര ഹാൾമാർക്കിങ് ഉള്ള ആഭരണങ്ങളുടെ വിൽപന അനുവദിക്കില്ലെന്നു കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം അറിയിച്ചു. 2 ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഇതു ബാധകമല്ല. എച്ച്‌യുഐഡി മുദ്രയും മറ്റു 2 ഗുണമേന്മാ മാർക്കുകളുമുള്ള പുതിയ രീതി 2021 ജൂലൈ ഒന്നിനാണ് നിലവിൽ വന്നത്. എങ്കിലും പഴയ 4 മുദ്ര ഹാൾമാർക്കിങ് ആഭരണങ്ങൾ വിൽക്കുന്നതിന് ഇതുവരെ തടസ്സമില്ലായിരുന്നു. രണ്ടു തരം ഹാൾമാർക്കിങ്ങും…