അഞ്ചര വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 2 പേർ അറസ്റ്റിൽ

അഞ്ചര വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശികളായ മുരാരി കുമാർ (24), ഉപ്‌നേഷ് കുമാർ (22) എന്നിവരെയാണ് ​ഗോവയിലെ വാസ്കോ പൊലീസ് അറസ്റ്റ് ചെയ്ത്. പ്രതികൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ അമ്മയെ പ്രതികൾ നേരത്തെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അവരുടെ ഭർത്താവ് അവരെ രക്ഷപ്പെടുത്തിയിരുന്നു. തുടർന്നാണ് പ്രതികൾ കുട്ടിയെ കൊലപ്പെടുത്താൻ പദ്ധതിയിടുന്നത്. പ്രതികൾ പ്രതികാരം ചെയ്യുന്നതിനായി അഞ്ചര വയസ്സുകാരിയായ മകളെ…

Read More

ലോക്സഭ തെരഞ്ഞെ‌ടുപ്പ്: പാതി കരിഞ്ഞ ഫ്ലക്സിന്റെ ചിത്രവുമായി യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്

ലോക്സഭ തെരഞ്ഞെ‌ടുപ്പിന്റെ പ്രചാരണചൂട് കനക്കുമ്പോൾ തന്റെ പാതി കരിഞ്ഞ ഫ്ലക്സിന്റെ ചിത്രം പങ്കുവെച്ച് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. മുരുകൻ കാട്ടാക്കട എഴുതിയ കവിതയുടെ വരികൾ കൂടെ രമ്യ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.  രമ്യയുടെ കുറിപ്പ്  ” മനുഷ്യനാകണം.. മനുഷ്യനാകണം.. ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ.. നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.. “ പഴയ കാലത്തെ നല്ല കമ്മ്യൂണിസ്റ്റുകളെ ഓർത്തുപോയി..

Read More

ഗൂഗിൾ പ്രതിവർഷം ഒന്നരലക്ഷം കോടിയിലേറെ ആപ്പിളിനു നൽകുന്നതെന്തിന്?

ലോക ടെക് വ്യവസായത്തിലെ ഭീമനായ ഗൂഗിൾ പ്രതിവർഷം ആപ്പിളിനു നൽകുന്നത് കോടികളാണ്. ആപ്പിളിനു മാത്രമല്ല, മറ്റു ടെക് കന്പനികൾക്കും ഗൂഗിൾ പണം നൽകുന്നു. ആ​പ്പി​ൾ ഐ​പാ​ഡ്, മാ​ക്, ഐ​ഫോ​ൺ തുടങ്ങിയവയിൽ ഗൂ​ഗി​ളി​നെ ഡി​ഫോ​ൾ​ട്ട് സെ​ർ​ച്ച് എ​ൻജി​നാ​ക്കുന്നതിനാണ് ഗൂഗിൾ കോടികൾ ചെലവഴിക്കുന്നത്. ആപ്പിളും ഗൂഗിളും വർഷങ്ങളോളം നീണ്ട കേസുകളുണ്ടായിരുന്നു. എന്നാലും ഇരു കന്പനികളും പ​ര​സ്‌​പ​ര ധാ​ര​ണ​യോ​ടെ​യാ​ണ് മു​ന്നോ​ട്ടുപോ​കു​ന്ന​ത്. ന്യൂ​യോ​ർ​ക്ക് ടൈം​സിന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 2021 ൽ 18,000 ​കോ​ടി ഡോ​ള​റാ​ണ് (1.5 ല​ക്ഷം കോ​ടി) ഈ ​വ​കു​പ്പി​ൽ ഗൂ​ഗി​ൾ…

Read More

മയക്കുമരുന്ന് വേട്ട ശക്തം; ഓണക്കാലത്ത് കര്‍ശന പരിശോധനയുമായി എക്സൈസ്

ഓണത്തോട് അനുബന്ധിച്ച്‌ ശക്തമായ എൻഫോഴ്സ്മെന്റ് നടപടികളുമായി എക്സൈസ് . ആഗസ്റ്റ് 8 മുതല്‍ 24 വരെയുള്ള 17 ദിവസങ്ങളിലായിി 7164 കേസുകളാണ് ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് എടുത്തത്. ഇതില്‍ 1201 അമ്പ്കാരി കേസുകളും 644 മയക്കുമരുന്ന് കേസുകളും ഉള്‍പ്പെടുന്നു. മയക്കുമരുന്ന് കേസുകളില്‍ 630 പ്രതികളും 44 വാഹനങ്ങളും കസ്റ്റ‍ഡിയിലെടുത്തിട്ടുണ്ട്. അബ്കാരി കേസുകളില്‍ 955 പ്രതികളും 73 വാഹനങ്ങളുമാണ് പിടിയിലായത്. ഏകദേശം രണ്ടര കോടി രൂപയുടെ മയക്കുമരുന്നാണ് ഓണം ഡ്രൈവുമായി ബന്ധപ്പെട്ട് എക്സൈസ് പിടിച്ചത്. പുകയിലയുമായി…

Read More

രണ്ടരക്കോടിയുണ്ടോ; ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിലെ പന്ത് സ്വന്തമാക്കാം

ലയണല്‍ മെസിയുടെ അര്‍ജന്റീനയും കിലിയന്‍ എംബാപെയുടെ ഫ്രാന്‍സും ഏറ്റുമുട്ടിയ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിലെ ഔദ്യോഗിക മാച്ച് ബോള്‍ ലേലത്തിന്. കുറഞ്ഞത് 10 ലക്ഷം ഖത്തര്‍ റിയാലാണ് (2.24 കോടി രൂപ) ലേലത്തിലൂടെ ലക്ഷ്യമിടുന്നത്. ജൂണ്‍ ആറിന് ഇംഗ്ലണ്ടിലെ നോര്‍താംപ്ടണ്‍ ഓക് ഷന്‍ ഹൗസ് വഴിയാണു ലേലം നടക്കുന്നത്. അഡിഡാസ് കമ്പനി പുറത്തിറക്കിയ ‘അല്‍ ഹില്‍മ്’ എന്ന പന്താണ് ഫൈനല്‍ മത്സരത്തില്‍ ഉപയോഗിച്ചത്. അഡിഡാസിന്റെ ‘വിന്‍ ദ മാച്ച് ബാള്‍’ മത്സരത്തിലൂടെ ലോകകപ്പ് ഫൈനല്‍ മാച്ച് ബാള്‍…

Read More