ഹജ്ജ് യാത്ര നിരക്ക് വർധന: റീ ടെൻഡർ നടത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്

കരിപ്പൂരിലെ ഹജ്ജ് യാത്രാ നിരക്ക് വർധനയിൽ റീ ടെൻഡർ നടത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്. യാത്രാനിരക്ക് വർധനയിൽ പ്രതിഷേധിച്ച് നാളെ കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് മുസ്ലിം ജമാഅത്ത് അറിയിച്ചു. വലിയ വിമാനങ്ങൾക്ക് അനുമതി നൽകാത്തത് സ്വകാര്യ ലോബിയെ സഹായിക്കാനാണ്. റീ ടെൻഡർ ചെയ്ത് കൂടുതൽ വിമാന കമ്പനികളെ പങ്കെടുപ്പിക്കാൻ ശ്രമിക്കണമെന്നും മുസ്ലിം ജമാഅത്ത് പറഞ്ഞു.hajju travel price hike in karipoor airport സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് നേരത്തെ നിരക്ക് സംബന്ധിച്ച് അറിവ് ഇല്ലായിരുന്നു….

Read More

‘യാത്രക്ക് ഏകീകരിച്ച ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തണം; ഹജ്ജ് പ്രത്യേകമായി പരിഗണിക്കണം’: സി മുഹമ്മദ്‌ ഫൈസി

കേരളത്തിലെ എല്ലാ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളിലും ഹജ്ജ് യാത്രക്ക് ഏകീകരിച്ച ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ്‌ ഫൈസി. സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി ഇക്കാര്യം വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ചക്കക്കം അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സി മുഹമ്മദ്‌ ഫൈസി പറഞ്ഞു.  വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങാത്തത് പ്രതിസന്ധിയാണ്. ഹജ്ജ് പ്രത്യേക പരിഗണനയോടെ കാണണം. പരിഹാരം കണ്ടെത്താനായില്ലെങ്കിൽ ഹജ്ജ് കമ്മിറ്റി യോഗം ചേർന്ന് തുടർ നടപടികൾ ആലോചിക്കുമെന്നും സി മുഹമ്മദ്‌…

Read More