
സൗദിയിൽ ഉംറ തീർത്ഥാടകർക്കുള്ള നിർബന്ധിത ഇൻഷുറൻസ് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി
വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർക്കുള്ള നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് സംബന്ധിച്ച് സൗദി ഹജ്ജ് മന്ത്രാലയം ഒരു അറിയിപ്പ് പുറത്തിറക്കി. 2023 ജൂലൈ 23-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഉംറ അനുഷ്ഠിക്കുന്നതിനായെത്തുന്ന മുഴുവൻ അന്താരാഷ്ട്ര തീർത്ഥാടകർക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഓരോ തീർത്ഥാടകനിൽ നിന്നും ഇൻഷുറൻസ് ഇനത്തിൽ 87.4 റിയാലാണ് ഈടാക്കുന്നത്. ഈ തുക ഉംറ വിസ ഫീസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഈ ഇൻഷുറൻസ്, തീർത്ഥാടകർക്ക് ഒരു ലക്ഷം റിയാൽ വരെയുള്ള…