
അനുമതിയില്ലാതെ ഹജ്ജിനെത്തിയാൽ 10,000 റിയാൽ പിഴ -ആഭ്യന്തര മന്ത്രാലയം
അനുമതി പത്രമില്ലാതെ ഹജ്ജിനെത്തിയാൽ 10,000 റിയാൽ പിഴയുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവർക്കുള്ള ശിക്ഷാനടപടികൾ വിശദീകരിച്ചപ്പോഴാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 2024 ജൂൺ രണ്ട് (ദുൽഖഅദ് 25) മുതൽ 20 വരെ മക്ക നഗരം, ഹറം പരിസരം, പുണ്യസ്ഥലങ്ങൾ, റുസൈഫയിലെ അൽഹറമൈൻ ട്രെയിൻ സ്റ്റേഷൻ, സുരക്ഷാ ചെക്ക് പോയന്റുകൾ, സോർട്ടിങ് സെന്ററുകൾ, താൽക്കാലിക സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഹജ്ജ് പെർമിറ്റില്ലാതെ പിടിക്കപ്പെടുന്നവർക്കെതിരെയാണ് ശിക്ഷാനടപടികളുണ്ടാകുക. ഹജ്ജ് ചട്ടങ്ങളും നിർദേശങ്ങളും ലംഘിച്ച് നിശ്ചിത സ്ഥലത്ത്…