
ഒമാനിൽ നിന്ന് ഈ വർഷം ഹജ്ജിന് അവസരം ലഭിച്ചവരെ നാളെ മുതൽ അറിയാം
ഈ വഷർത്തെ വിശുദ്ധ ഹജ്ജ് കർമത്തിന് അർഹരാക്കപ്പെട്ടവരെ ചൊവ്വാഴ്ച മുതൽ അറിയിച്ചുതുടങ്ങുമെന്ന് ഒമാനി ഹജ്ജ് മിഷൻ അധികൃതർ പറഞ്ഞു. ടെക്സ്റ്റ് സന്ദേശങ്ങൾ വഴിയായിരിക്കും അറിയിപ്പുകൾ നൽകുക. തീർഥാടനത്തിനുള്ള യോഗ്യതയുടെ മുൻഗണന പാലിച്ചുകൊണ്ട് നീതി ഉറപ്പാക്കുന്നതിനായി നറുക്കെടുപ്പ് സംവിധാനമാണ് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സന്ദേശം ലഭിക്കുന്നവര്‍ തുടർ ദിവസങ്ങളിലായി മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി നടപടികൾ പൂർത്തിയാക്കേണ്ടിവരും. ഇത്തവണത്തെ ഒമാന്റെ ഹജ്ജ് ക്വോട്ട 14,000 ആണ്. 13098 ഒമാനികള്‍ക്കും 470 പ്രവാസികള്‍ക്കും അവസരം ലഭിക്കും.ബാക്കി സീറ്റ് ഒമാന്‍ ഹജ്ജ് മിഷന്…