മെയ് 23 മുതൽ മക്കയിലേക്കുള്ള പ്രവേശനം ഹജ്ജ് വിസകളിലുളളവർക്ക് മാത്രം

2024 മെയ് 23 മുതൽ ജൂൺ 21 വരെയുള്ള കാലയളവിൽ സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് അനുമതിയില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ഈ കാലയളവിൽ സന്ദർശക വിസകളിലുള്ളവർക്ക് മക്കയിൽ താമസിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മെയ് 23 മുതൽ ജൂൺ 21 വരെയുള്ള കാലയളവിൽ മക്ക നഗരത്തിലേക്കുള്ള പ്രവേശനം ഹജ്ജ് വിസകളിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എല്ലാതരം സന്ദർശക വിസകൾക്കും ഈ തീരുമാനം ബാധകമാണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് നിയമ നടപടികൾ നേരിടേണ്ടി വരുന്നതാണ്.  عدم السماح بدخول مدينة مكة…

Read More