ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ൻ ന​വം​ബ​ർ നാ​ല് മു​ത​ൽ

ഒ​മാ​നി​ൽ​നി​ന്ന് ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ ന​വം​ബ​ർ നാ​ല് മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് എ​ൻ​ഡോ​വ്‌​മെ​ന്റ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.17​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. www.hajj.om എ​ന്ന ഇ​ല​ക്ട്രോ​ണി​ക് പ്ലാ​റ്റ്ഫോം വ​ഴി​യാ​ണ് ര​ജി​സ്റ്റ​ർ ​ചെ​യ്യേ​ണ്ട​ത്. ഈ ​വ​ർ​ഷം ഒ​മാ​നി​ൽ​നി​ന്ന് ഹ​ജ്ജ് ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത് സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മു​ൾ​​പ്പെ​ടെ 14,000 പേ​ർ​ക്കാ​ണ്. വ​രു​ന്ന സീ​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ഒ​മാ​നി​ലെ ഹ​ജ്ജ്കാ​ര്യ സ​മി​തി ക​ഴി​ഞ്ഞ​മാ​സം യോ​ഗം ചേ​ർ​ന്നി​രു​ന്നു. എ​ൻ​ഡോ​വ്‌​മെ​ന്റ്-​മ​ത​പ​ര കാ​ര്യ​ങ്ങ​ളു​ടെ അ​ണ്ട​ർ സെ​ക്ര​ട്ട​റി ഹ​മ്മ​ദ് ബി​ൻ സാ​ലി​ഹ് അ​ൽ റാ​ഷി​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു…

Read More

ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം, പ്രചരിക്കുന്നത് വ്യാജവാർത്ത

ഈ വർഷത്തെ ഹജ്ജിന് സൗദിയിൽനിന്നുള്ള തീർഥാടകരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. പ്രചരിക്കുന്നത് വ്യാജ വാർത്തകളെന്ന് മന്ത്രാലയം അറിയിച്ചു. ഈ വർഷത്തെ ഹജ്ജിന് ആഭ്യന്തര തീർഥാടകരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചെന്നും പാക്കേജുകൾ പ്രഖ്യാപിച്ചെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയം ‘എക്‌സ്’ അക്കൗണ്ടിലൂടെ നിഷേധക്കുറിപ്പ് ഇറക്കിയത്. ഹജ്ജ് രജിസ്‌ട്രേഷനുമായോ, പാക്കേജുകളുമായോ ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങൾ സ്വന്തം വെബ്സൈറ്റിലൂടെയോ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയോ മാത്രമേ പുറത്തുവിടൂ. ബെനിഫിഷ്യറി…

Read More

കുവൈത്തില്‍ ഹജ്ജ് രജിസ്ട്രേഷന്‍ അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി

കുവൈത്തില്‍ ഹജ്ജ് രജിസ്ട്രേഷന്‍ അവസാനിക്കുവാന്‍ രണ്ട് ദിവസം ബാക്കിയിരിക്കെ 39,000-ത്തിലധികം പേർ രജിസ്റ്റര്‍ ചെയ്തതായി ഹജ്ജ് കാമ്പയിൻസ് യൂനിയൻ മേധാവി അഹമ്മദ് അൽ ദുവൈഹി അറിയിച്ചു. ഔഖാഫ് മന്ത്രാലയത്തിന്‍റെ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.ബുധനാഴ്ചയാണ് അവസാന ദിവസം. മുമ്പ് ഹജ്ജ് നിര്‍വഹിക്കാത്ത പൗരന്മാരായ അപേക്ഷകര്‍ക്ക് ആയിരിക്കും മുന്‍ഗണന നല്‍കുക. കഴിഞ്ഞ ഒക്ടോബറിലാണ് കുവൈത്തില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. അതിനിടെ അഞ്ചാമത് ഹജ്ജ് എക്‌സിബിഷൻ ഡിസംബർ 14 മുതൽ 20 വരെ ഔഖാഫ് മന്ത്രി അബ്ദുൾ റഹ്മാൻ അൽ-മുതൈരിയുടെ…

Read More