ഹജ്ജ് തീർത്ഥാടകർ വിസ കാലാവധി തീരും മുൻപ് മടങ്ങണം; മുന്നറിയിപ്പുമായി ഹജ്ജ് ഉംറ മന്ത്രാലയം

ഹ​ജ്ജ് വി​സ​യു​മാ​യി എ​ത്തു​ന്ന​വ​ർ വി​സ കാ​ലാ​വ​ധി തീ​രും​മു​മ്പ്​ രാ​ജ്യ​ത്തുനി​ന്ന്​ മ​ട​ങ്ങ​ണ​മെ​ന്ന്​ ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ പോ​കാ​തി​രു​ന്നാ​ൽ നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കും. ശി​ക്ഷാ​വി​ധി ആ​വ​ശ്യ​പ്പെ​ടു​ന്ന നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. വി​സ കാ​ല​ഹ​ര​ണ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് പു​റ​പ്പെ​ടു​ന്ന​താ​ണ് ഏ​റ്റ​വും മി​ക​ച്ച രീ​തി. ഹ​ജ്ജ് വി​സ ഹ​ജ്ജി​ന് മാ​ത്ര​മേ സാ​ധു​ത​യു​ള്ളൂ. ആ ​വി​സ​ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Read More

ഹജ്ജ് തീർത്ഥാടകർക്ക് ആളില്ലാ ടാക്സി

ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ എത്തുന്ന തീർത്ഥാടകർക്ക് സേവനങ്ങൾക്കായി ആളില്ലാ ടാക്സിയും. സൗദി അറേബ്യ സ്വയം ഓടിക്കുന്ന ഏരിയൽ ടാക്സി സർവീസ് ഉദ്ഘാടനം ചെയ്തു. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ലൈസൻസ് ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ ഫ്ലൈയിംഗ് ടാക്‌സിയാണിതെന്ന് സൗദി ഗതാഗത, ലോജിസ്റ്റിക് സർവീസസ് മന്ത്രി സാലിഹ് ബിൻ നാസർ അൽ ജാസർ പറഞ്ഞു. ഹജ്ജ് തീര്‍ഥാടനത്തിന്റെ പ്രധാന കേന്ദ്രങ്ങളായ മിന, മുസ്ദലിഫ, അറഫാത്ത് എന്നീ പുണ്യസ്ഥലങ്ങള്‍ക്കിടയില്‍ തീര്‍ഥാടകരെ എത്തിക്കുന്നതിന് പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തവണ ഇലക്ട്രിക് എയര്‍ ടാക്‌സി സര്‍വീസ് ഉപയോഗിക്കുക….

Read More

ഹജ്ജ് തീർത്ഥാടകരുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കും ; സൗ​ദി ആഭ്യന്തര മന്ത്രാലയം

ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ എ.​ഐ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വ​ക്താ​വ്​ കേ​ണ​ൽ ത​ലാ​ൽ അ​ൽ​ഷ​ൽ​ഹൂ​ബ് പ​റ​ഞ്ഞു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള പു​തി​യ സ്മാ​ർ​ട്ട് മൊ​ബൈ​ൽ ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് മ​ക്ക​യി​ൽ ​നേ​ര​ത്തെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. ഇ​ത്​ വി​ശു​ദ്ധ ഭ​വ​നി​ലേ​ക്ക്​ വ​രു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ സ​ഹാ​യി​ക്കും. ഹ​ജ്ജ്​ പെ​ർ​മി​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ സാ​ങ്കേ​തി​ക പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്. വ​ഞ്ച​ന​യും ച​തി​യും ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് ‘ബ​ലി’​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ര​സ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും ആ​ഭ്യ​ന്ത​ര വ​ക്താ​വ്​ പ​റ​ഞ്ഞു. വ്യാ​ജ ഹ​ജ്ജ്…

Read More

വിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്കായി ഡിജിറ്റൽ ഐ ഡി പുറത്തിറക്കി

വിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്കായി സൗദി ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ ഐ ഡി സേവനം ആരംഭിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹജ്ജ് വിസയിൽ വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്കാണ് ഇത്തരം ഡിജിറ്റൽ ഐ ഡി നൽകുന്നത്. ഈ ഡിജിറ്റൽ ഐ ഡി ഉപയോഗിച്ച് കൊണ്ട് വിദേശ ഹജ്ജ് തീർത്ഥാടകർക്ക് അബിഷെർ, തവകൽന സംവിധാനങ്ങളിലൂടെ ഇലക്ട്രോണിക് രീതിയിൽ തങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാൻ സാധിക്കുന്നതാണ്. സൗദി വിഷൻ 2030 പ്രകാരം ഡിജിറ്റൽ സേവനങ്ങളിലേക്ക് മാറുന്ന നയത്തിന്റെ ഭാഗമായാണ്…

Read More

ഹജ്ജിനായി പോകുന്നവർക്ക് മാർഗനിർദേശം പുറത്തിറക്കി ബഹ്റൈൻ

 ഈ വർഷം ബഹ്റൈനിൽ നിന്ന് ഹജ്ജിനായി പോകാൻ ഉദ്ദേശിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങൾ നൽകി ഹജ്ജ്, ഉംറ ഉന്നതാധികാര സമിതി. ഹജ്ജ് കർമം ഉദ്ദേശിക്കുന്നവർ അംഗീകൃത ഹജ്ജ് ഗ്രൂപ്പുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് സമിതി നിർദേശിച്ചു. ഫെബ്രുവരി 20 ന് മുമ്പ് രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാവും. കഴിഞ്ഞ ദിവസം ഇത് സംബന്ധമായി ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദയുടെ അധ്യക്ഷതയിൽ ചേർന്ന ഹജ്ജ്, ഉംറ ഉന്നതാധികാര സമിതി യോഗത്തിൽ ഈ…

Read More

കുവൈത്തില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിരക്ക് പ്രഖ്യാപിച്ചു

കുവൈത്തില്‍ നിന്നും ഹജ്ജ് തിര്‍ത്ഥാടകര്‍ക്കുള്ള നിരക്ക് പ്രഖ്യാപിച്ചു. ഔഖാഫ് മന്ത്രാലയമാണ് നിരക്ക് പ്രസിദ്ധീകരിച്ചത്. മൂന്ന് വ്യത്യസ്തമായ സേവന പാക്കേജുകള്‍ക്കാണ് ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അൽ-അൻബ റിപ്പോര്‍ട്ട് ചെയ്തു . 1,590 മുതൽ 3,950 ദിനാര്‍ വരെയാണ് പാക്കേജുകളുടെ സര്‍വീസ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഹജ്ജ് ചെയ്യാത്തവർക്കാണ് ഇത്തവണ ഹജ്ജിന് മുഗണന.തെരഞ്ഞെടുത്ത പാക്കേജിൽ പിന്നീട് മാറ്റം അനുവദക്കില്ലെന്നാണ് സൂചന. ഹജ്ജ്, ഉംറ, ആരോഗ്യ മന്ത്രാലയങ്ങളും മറ്റ് സർക്കാർ ഏജൻസികളും നൽകുന്ന നിർദേശങ്ങളും നടപടിക്രമങ്ങളും…

Read More

കേരള ഹാജിമാരുടെ മടക്കയാത്ര ജൂലൈ 13 മുതൽ

കേരളത്തിൽനിന്നെത്തിയ ഹാജിമാരുടെ മടക്കയാത്ര ഈ മാസം 13 മുതൽ ആരംഭിക്കും. ആഗസ്റ്റ് രണ്ടോടെ കേരള ഹാജിമാർ നാട്ടിലെത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയെത്തിയ എല്ലാ ഹാജിമാരും മദീന വഴിയാണ് മടങ്ങുക. ഇന്ത്യൻ ഹാജിമാരുടെ ജിദ്ദ വഴിയുള്ള മടക്കം തിങ്കളാഴ്ച മുതൽ ആരംഭിച്ചിരുന്നു. ഹജ്ജിന് മുമ്പ് മദീന വഴിയെത്തിയ ഹാജിമാരാണ് ജിദ്ദ വഴി നാട്ടിലേക്ക് മടങ്ങുന്നത്. ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസുകളിൽ ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തിച്ചാണ് യാത്രയാക്കുന്നത്. മടങ്ങുന്നതിന് മുമ്പേ വിടവാങ്ങൽ കഅ്ബ പ്രദക്ഷിണം പൂർത്തിയാക്കുന്നുണ്ട്….

Read More

20 ലക്ഷം ഹാജിമാർ മിനായിലെത്തി; അറഫാ സംഗമം നാളെ

ഹജ്ജ് കർമങ്ങൾക്ക് തുടക്കം കുറിച്ച് ഹാജിമാർ മിനായിലെത്തി. ഇന്ത്യക്കാരായ ഒന്നേ മുക്കാൽ ലക്ഷം ഹാജിമാരടക്കം 20 ലക്ഷത്തിലേറെ ഹാജിമാരാണ്‌ അറഫാ സംഗമത്തിനായി തയ്യാറെടുക്കുന്നത്. നാളെ ഉച്ചയോടെ മുഴുവൻ ഹാജിമാരും അറഫയിലെത്തും. ഇന്നലെ മുതൽ ഹാജിമാർ മിനായിലേക്ക് നീങ്ങിയിരുന്നു. ഇന്ത്യൻ ഹാജിമാരെല്ലാം രാത്രിയോടെ മിനായിലെത്തി. പകലും രാവും പ്രാർഥനകളോടെ ഹാജിമാർ മിനായിൽ തങ്ങുകയാണ്. നാളെ നടക്കുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിനുള്ള മുന്നൊരുക്കം കൂടിയാണ് മിനായിലെ ഈ താമസം. ആഭ്യന്തര ഹാജിമാരും എത്തിയതോടെ മിനാ താഴ്‌വരയിലുള്ള തമ്പുകളിൽ…

Read More