ഒമാനിൽ നിന്ന് ​റോഡ് മാർഗമുള്ള ഹജ്ജ് യാത്ര ; മികച്ച സൗ​ക​ര്യങ്ങൾ ഒരുക്കി അധികൃതർ

ഒമാ​നി​ൽ​ നി​ന്ന് റോ​ഡ് മാ​ർ​ഗം ഹ​ജ്ജി​ന് പോ​വു​ന്ന​വ​ർ​ക്ക് അ​തി​ർ​ത്തി​യി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി അ​ധി​കൃ​ത​ർ. എം​റ്റി ക്വാ​ർ​ട്ട​ർ​വ​ഴി ഹ​ജ്ജി​നു പോ​കു​ന്ന​വ​ർ​ക്ക്​ ഇ​ബ്രി സോ​ഷ്യ​ൽ ഡ​വ​ല​പ്മെ​ന്റ് ക​മ്മി​റ്റി ഇ​ബ്രി വി​ലാ​യ​ത്തി​ൽ പ്ര​ത്യേ​ക സ്റ്റേ​ഷ​ൻ ഒ​രു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഒ​മാ​ൻ അ​തി​ർ​ത്തി ക​ട​ക്കു​ന്ന​തി​ന് സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യ​തി​നാ​ൽ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​വു​ക​യും പ്ര​യാ​സ​ങ്ങ​ളി​ല്ലാ​തെ യാ​ത്ര​ക്കാ​ർ​ക്ക് അ​തി​ർ​ത്തി വി​ടാ​ൻ സ​ഹാ​യ​മാ​കു​ക​യും ചെ​യ്തു. ഒ​മാ​ന്‍റെ വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ൽ​നി​ന്നാ​യി 99 ബ​സു​ക​ളാ​ണ് ഇ​ബ്രി അ​തി​ർ​ത്തി വ​ഴി ഹ​ജ്ജി​നു പോ​യ​ത്. ഈ ​വ​ർ​ഷം 14000 പേ​രാ​ണ് ഹ​ജ്ജ് ക​ർ​മ​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്….

Read More