
ഒമാനിൽ നിന്നുള്ള മലയാളി ഹജ്ജ് സംഘം ശനിയാഴ്ച യാത്ര പുറപ്പെടും
ഒമാനിൽ നിന്നുള്ള മലയാളി ഹജ്ജ് സംഘം ശനിയാഴ്ച യാത്ര പുറപ്പെടും. ഈ വർഷം ഒമാനിൽ നിന്ന് അഞ്ഞൂറ് പ്രവാസികൾക്കാണ് ഹജ്ജിന് അവസരം അനുവദിച്ചിട്ടുള്ളത്. ശനിയാഴ്ച പുലർച്ചെ 4.30ന് റൂവി ഖാബൂസ് മസ്ജിദ് പരിസരത്ത് നിന്നാണ് സംഘം യാത്ര തിരിക്കുക. ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയത്തിൻറെ സഹകരത്തോടെ മസ്‌കത്ത് സുന്നീ സെന്ററാണ് ഹജ്ജ് യാത്ര സംഘടിപ്പിക്കുന്നത്. ഈ വർഷം യാത്രാ സംഘത്തിൽ 60 മലയാളികളുണ്ടെന്ന് സുന്നീ സെന്റർ ഹജ്ജ് വിഭാഗം ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ വർഷം സുന്നിസെന്റർ ഹജ്ജ്…