
ഒമാനിൽ നിന്ന് ഈ വർഷം ഹജ്ജിന് പോയ ഹാജിമാർ തിരിച്ചെത്തി തുടങ്ങി
ഈ വർഷം ഒമാനിൽനിന്ന് വിശുദ്ധ ഹജ്ജ് കർമത്തിന് പോയി തിരിച്ചെത്തിയ ഹാജിമാർ ആത്മ നിർവൃതിയിലാണ്. ഹജ്ജ് കർമം ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞെങ്കിലും ഇത്തവണ അനുഭവപ്പെട്ട ഉയർന്ന താപനില വൻ പ്രയാസം സൃഷ്ടിച്ചതായി കഴിഞ്ഞ ദിവസം തിരിച്ചെത്തിയ ഹാജിമാർ പറഞ്ഞു. മുമ്പെന്നുമില്ലാത്ത ചൂടാണ് ഈ വർഷം അനുഭവപ്പെട്ടത്. കടുത്ത ചൂട് കാരണം ചില ഇടങ്ങളിൽ കുടിവെള്ള ക്ഷാമവും നേരിട്ടിരുന്നു. ഹജ്ജ് ദിവസം 51.8 ഡിഗ്രി സെൾഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. ബലി പെരുന്നാൾ ദിവസം അഥവാ ഒന്നാം ജംറ ദിവസം…