‘സെല്ലിൽ മറ്റ് തടവുകാർക്ക് പ്രയാസമുണ്ടാക്കി; യൂട്യൂബര്‍ മണവാളന്‍റെ മുടി മുറിച്ചത് അച്ചടക്കത്തിന്റെ ഭാ​ഗമായി’; ജയില്‍ സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട്

മണവാളൻ എന്നറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് ഷെഹീൻ ഷായുടെ മുടി വെട്ടിയത് അച്ചടക്കത്തിന്റെ ഭാ​ഗമായിട്ടെന്ന് വിയ്യൂർ ജില്ല ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. സെല്ലിൽ മറ്റ് തടവുകാർക്ക് പ്രയാസമുണ്ടാക്കിയെന്നും റിപ്പോർച്ചിൽ പറയുന്നു. മുടി മുറിക്കൽ വിവാദത്തിന് പിന്നാലെയാണ് ജയിൽ ആസ്ഥാനത്ത് നിന്ന് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. യൂട്യൂബറുടെ മുടി മുറിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.  മുടി മുറിച്ചത് ജയിലിൽ അച്ചടക്കം കാക്കാനെന്നാണ് റിപ്പോർട്ടിൽ ഒന്നാമതായി പറഞ്ഞിരിക്കുന്നത്. സെല്ലിൽ പന്ത്രണ്ട് പേരുണ്ടായിരുന്നു. ഇയാളുടെ മുടി നീട്ടി വളർത്തിയതിലെ സെല്ലിലുള്ള മറ്റ് തടവുകാർ…

Read More

തൊട്ടാല്‍ മുടി കൊഴിയും; അസാധാരണമായ മുടി കൊഴിച്ചില്‍ ഭയന്ന് മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങള്‍

മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങള്‍ ഭീതിയുടെ നിഴലിലാണ്. പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ കൊച്ചു കുട്ടികളുടെ പോലും മുടി കൊഴിയുന്ന അവസ്ഥയാണ് ഇവിടെ. മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയിലുള്ള ബൊര്‍ഗാവ്, കല്‍വാദ്, ഹിന്‍ഗ്‌ന എന്നീ ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഈ അപൂര്‍വ്വ അവസ്ഥ. നിരവധി സ്ത്രീകളും പുരുഷന്മാരും കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ അവസ്ഥയിലൂടെ പോകുകയാണ്. 30 മുതല്‍ 40 പേര്‍ വരെ മൊട്ടകളും കഷണ്ടിയുള്ളവരുമായി. ആളുകളുടെ ആശങ്ക വര്‍ധിച്ചതോടെ പരിശോധന തുടങ്ങിയിരിക്കുകയാണ് ബുല്‍ധാന ജില്ലയിലുള്ള ആരോഗ്യ വകുപ്പ് അധികൃതര്‍. മൂന്ന് ഗ്രാമങ്ങളില്‍…

Read More

മുടിക്കുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും മുട്ട മാത്രം മതി; വീട്ടിൽ എളുപ്പം തയാറാക്കാവുന്ന ചില ഹെയർപാക്കുകൾ

പോഷകാഹാരങ്ങളിലെ ‘പവർഹൗസ്’ എന്നാണ് മുട്ടയെ വിശേഷിപ്പിക്കുന്നത്. ശരീരത്തിന്റെ മറ്റെല്ലാ അവയവങ്ങള്‍ക്കും എന്ന പോലെ മുടിയുടെ ആരോഗ്യത്തിനും ഈ ‘പവർഹൗസ്’ വളരെ സഹായകരമാണ്. മുടി പൊട്ടൽ, മുടി കൊഴിച്ചിൽ എന്നിവ ശരീരത്തിലെ വിറ്റാമിൻ കുറവ് മൂലം ഉണ്ടാകുന്നതെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. മുടിയുടെ ഘടനയെ സ്വാധീനിക്കാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം മുട്ടയിലെ പോഷകങ്ങൾ സഹായകമാണ്. എന്നാൽ ശരീരത്തിനകത്തു മാത്രമല്ല, നേരിട്ട് പ്രവർത്തിച്ച് മുടിയെകരുത്തുറ്റതാക്കാനുള്ള കഴിവ് മുട്ടയ്ക്കുണ്ട്. പല കണ്ടീഷണറുകളിലും മുട്ട ചേർക്കുന്നുണ്ട്. മുട്ട ഉപയോഗിച്ച് വീട്ടിൽ എളുപ്പം തയാറാക്കാവുന്ന ചില…

Read More

ഷാംപൂ ചെയ്യുന്നതിന് മുമ്പ് മുടി കണ്ടീഷനിംഗ് ചെയ്യണോ ?; അറിയാം

ഷാംപൂ ചെയ്യുന്നതിന് മുമ്പ് മുടി കണ്ടീഷൻ ചെയ്താൽ ഉണ്ടാവുന്ന ​ഗുണങ്ങൾ. ഷാംപൂ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ മുടി കണ്ടീഷൻ ചെയ്താൽ, മുടിയുടെ ഭാരവും എണ്ണമയവും അനുഭവപ്പെടാതെ മുടി മിനിസമുള്ളതാക്കും. ആദ്യം കുറച്ച് നേരം കണ്ടീഷണർ പുരട്ടി ഇരിക്കണം ശേഷം അത് കഴുക്കി കളഞ്ഞതിന് ശേഷം മുടി ഷാംപൂ ചെയ്ത് കഴുകി കളയണം. രാസവസ്തുക്കളിൽ നിന്നും മലിനീകരണത്തിൽ നിന്നും സംരക്ഷിക്കാൻ കണ്ടീഷണറുകൾക്ക് സാധിക്കുന്നതിനാൽ ഷാംപൂ ചെയ്തതിന് ശേഷവും മുടി കണ്ടീഷൻ ചെയ്യുന്നത് തലയോട്ടിയിലെ ഈർപ്പവും പ്രകൃതിദത്ത എണ്ണകളും സംരക്ഷിക്കുന്നതിന്…

Read More

കറ്റാർവാഴ; മുടി കൊഴിച്ചിലിന് മികച്ച ഔഷധമാണ്

മുടിസംരക്ഷണത്തിന് സഹായിക്കുന്ന ചേരുവകയാണ് കറ്റാർവാഴ. കറ്റാർവാഴയിലെ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ താരൻ, തലചൊറിച്ചിൽ എന്നിവ അകറ്റുന്നതിന് സഹായിക്കുന്നു. തലയോട്ടി അമിതമായി വരണ്ടതായി മാറാതിരിക്കാൻ ആവശ്യമായ പോഷകങ്ങളെ നൽകാൻ കറ്റാർവാഴ സഹായകമാണ്. കറ്റാർവാഴയിലെ ആൻ്റി ഫംഗൽ ​ഗുണങ്ങൾ താരൻ അകറ്റാൻ സഹായിക്കുന്നു. കറ്റാർവാഴയിൽ മുടിയുടെ വളർച്ച വർധിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ സഹായിക്കുന്നു. മുടികൊഴിച്ചിൽ അകറ്റുന്നതിന് പരീക്ഷിക്കാം കറ്റാർവാഴ കൊണ്ടുള്ള ഹെയർ പാക്കുകൾ രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലിൽ ഒരു…

Read More

ഗ്രാമ്പു മതി; മുടികൊഴിച്ചിൽ കുറയ്ക്കാം

സുഗന്ധവ്യ‍‍ഞ്ജനമായ ഗ്രാമ്പു കറികളിൽ ഉപയോ​ഗിച്ച് വരുന്നു. പാചകത്തിലെ ഒരു പ്രധാന ഘടകമായി നമ്മൾ പലപ്പോഴും ഗ്രാമ്പു ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ഔഷധ പ്രാധാന്യത്തെ പറ്റി ഓർക്കാറില്ല. ഗ്രാമ്പുവിന്റെ ഇല, മൊട്ട്, തൊലി, വേര് എന്നിവയെല്ലാം ഔഷധഗുണമുള്ളവയാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ഗ്രാമ്പുവിന് ആൻ്റിമൈക്രോബയൽ, ആൻ്റിഫംഗൽ ഗുണങ്ങളും ഉണ്ട്. ​ഗ്രാമ്പു തലയോട്ടിയിലെ വീക്കം നിയന്ത്രിക്കുക മാത്രമല്ല, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമ്പു തലയോട്ടിയിലെ അസ്വസ്ഥതയും ചൊറിച്ചിലും കുറക്കും. ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് തലയോട്ടിയെ സംരക്ഷിക്കുകയും ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും….

Read More

കോഴിക്കോട് 15കാരിയുടെ വയറ്റിൽ നിന്ന് 2 കിലോ മുടിക്കെട്ട് പുറത്തെടുത്തു

വയറ്റിൽ മുഴയുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ 15കാരിയുടെ ആമാശയത്തിൽ നിന്ന് പുറത്തെടുത്തത് രണ്ട് കിലോ മുടി. കഴിഞ്ഞ എട്ടാം തീയതിയാണ് പാലക്കാട് സ്വദേശിയായ പത്താംക്ലാസുകാരിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സി.ടി സ്കാനിംഗിൽ മുഴ ദൃശ്യമായി. എൻഡോസ്കോപ്പിയിൽ ആമാശയത്തിൽ ഭീമൻ മുടിക്കെട്ടാണെന്ന് കണ്ടെത്തുകയായിരുന്നു. മെഡിക്കൽ കോളേജ് സർജറി വിഭാഗം പ്രൊഫ. ഡോ.വൈ. ഷാജഹാന്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുടിക്കെട്ട് പുറത്തെടുത്തത്. സ്ഥിരമായി മുടി കടിച്ചുമുറിച്ച് വിഴുങ്ങുന്ന പ്രകൃതക്കാരിയായിരുന്നു പെൺകുട്ടി. ആകാംക്ഷയും അധിക സമ്മർദ്ദവുമുള്ള…

Read More

മുടിയുടെ ആരോഗ്യസംരക്ഷണം അത്ര നിസാരമല്ല..!

സ്ത്രീ സൗന്ദര്യത്തിൻറെ പ്രധാന ഘടകങ്ങളിലൊന്നാണ് മുടി. സ്ത്രീയുടെ കേശഭാരത്തെ വർണിക്കാത്ത കവികളില്ല. മുടിയഴകിൽ മയങ്ങാത്ത പുരുഷൻമാരുമില്ല. ‘നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ തുളസിക്കതിരില ചൂടി…’ എന്ന ഗാനം മുടിയഴകു വർണിക്കുന്ന ജനപ്രിയ ഗാനങ്ങളിലൊന്നാണ്. എത്രയോ ഗാനങ്ങൾ, കവിതകൾ… പറഞ്ഞുവരുന്നത് മുടിയുടെ ആരോഗ്യസംരംക്ഷണവുമായി ബന്ധപ്പെട്ടാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറിയുകയും അതു പ്രയോഗത്തിൽ വരുത്തുകയും വേണം. മുടിക്ക് നല്ല പരിചരണവും ശ്രദ്ധയും കൊടുക്കണം. ഇല്ലെങ്കിൽ മുടിയുടെ വളർച്ചയെ കാര്യമായി ബാധിക്കും. ശരിയായ പരിചരണം കൊടുത്തില്ലെങ്കിൽ മുടി കൊഴിച്ചിൽ…

Read More

വിവാഹം കഴിക്കാൻ വിസമ്മതിച്ചു; 16കാരിയെ കത്തിക്കൊണ്ട് കുത്തി റോഡിലൂടെ വലിച്ചിഴച്ചു, 47കാരനെ അറസ്റ്റ് ചെയ്തു

വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്നു പതിനാറുകാരിയെ കത്തികൊണ്ട് ആക്രമിച്ചശേഷം മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് നാൽപ്പത്തേഴുകാരൻ. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി ഓംകാർ തിവാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വിഡിയോദൃശ്യങ്ങൾ പുറത്തുവന്നു. പെൺകുട്ടിയുടെ തലമുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചുകൊണ്ടു പോകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. മറുകയ്യിൽ ഓംകാർ കത്തി പിടിച്ചിരിക്കുന്നതും കാണാം. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നഗരത്തിലെ ഗുധിയാരി ഏരിയയിലുള്ള ഓംകാർ തിവാരിയുടെ…

Read More

മുടിയിൽ ഷാമ്പൂവിന് പകരം ഇവ ഉപയോഗിക്കാം

നമ്മുടെ തന്നെ പല ശീലങ്ങളും പലപ്പോഴും മുടിയുടെ അനാരോഗ്യത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവയെ പരമാവധി ഇല്ലാതാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതിലുപരി നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ മറ്റ് ചില പകരം മാർഗ്ഗങ്ങളും ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. മുടി പലപ്പോഴും ഷാമ്പൂ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ വരണ്ടതാവുന്നു. എന്നാൽ അതിന് പരിഹാരം കാണുന്നതിന് പലരും കണ്ടീഷണർ ഉപയോഗിക്കുന്നു. എന്നാൽ പലപ്പോഴും മുടിയിൽ കണ്ടീഷണർ ഉപയോഗിച്ചാലും ഷാമ്പൂ ഉപയോഗിച്ചാലും അതിന്റെ ആരോഗ്യം മെച്ചപ്പെടണം എന്നില്ല. മുടി കഴുകാൻ ഷാംപൂവിന് പകരം…

Read More