
ഹാദിയ കോഴ്സിന് അപേക്ഷിക്കാം
ദാറുല്‍ഹുദ ഇസ്ലാമിക സര്‍വകലാശാലയുടെ പൂര്‍വ വിദ്യാർഥി സംഘടന ഹാദിയക്ക് കീഴിൽ ദുബൈയിലെ ഖിസൈസിലുള്ള അല്‍ഹിദായ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന മതപഠന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഖുര്‍ആന്‍, ഹദീസ്, പാരായണ ശാസ്ത്രം, കര്‍മശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളിലെ അടിസ്ഥാന മതപഠന കോഴ്സിന്റെ ക്ലാസുകള്‍ പ്രതിവാരം ഞായറാഴ്ചകളില്‍ രാവിലെ സെന്ററിലാണ് നടക്കുക. പ്രവാസികളായ എല്ലാ പുരുഷന്മാര്ക്കും കോഴ്സിന് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് +971 56 213 5351.