ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന് പരാതി; അൻവർ എംഎൽഎക്കെതിരെ പൊലീസ് കേസ്

 പി.വി അൻവർ എംഎൽഎക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു. ഔദ്യോഗിക രഹസ്യം ചോർത്തിയെന്ന പരാതിയിലാണ് പി വി അൻവറിനെതിരെ മഞ്ചേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് സൂപ്രണ്ടിൻ്റെ പരാതിയിലാണ് കേസ്.  അരീക്കോട് ക്യാമ്പിൽ എഡിജിപി എം ആർ അജിത്ത് കുമാറിനും മലപ്പുറം എസ് പിയായിരുന്ന സുജിത്ത് ദാസിനും വേണ്ടി ഫോൺ ചോർത്തിയെന്നായിരുന്നു അൻവറിൻ്റെ ആരോപണം. അൻവർ ഔദ്യോഗിക രഹസ്യം ചോർത്തി എന്നാണ് കേസ്. അൻവറിൻ്റെ വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ ആധാരമാക്കി…

Read More

‘സ്ഥിതി അതീവ ഗൗരവമേറിയത്’; അൻവറിന്‍റെ ഫോൺ ചോർത്തൽ ആരോപണത്തിൽ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി ഗവർണർ

പി വി അൻവർ എംഎല്‍എ ഉന്നയിച്ച ഫോൺ ചോർത്തൽ ആരോപണത്തില്‍ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ മുഖ്യമന്ത്രിയോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു. സ്ഥിതി അതീവ ഗൗരവമേറിയതാണെന്നാണ് രാജ്ഭവൻ വിലയിരുത്തുന്നത്. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്നത് ഗൗരവതരമാണ്. താനും ഫോൺ ചോർത്തി എന്ന അൻവറിന്റെ തുറന്ന് പറച്ചിലും ഗൗരവതരമാണ്. അൻവറിന്റെ ആരോപണം സർക്കാരിനെതിരെ ആയുധമാക്കുകയാണ് ഗവർണർ. വിഷയത്തില്‍ നടപടിയും വിശദീകരണവും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണ്ണറിന്റ കത്തിൽ സർക്കാരിനും അൻവരിനും വിമര്‍ശനമുണ്ട്. സർക്കാർ കാര്യങ്ങളിൽ ചിലർ ഇടപെടുന്നു…

Read More

വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്ത് ശേഷം ഹാക്കര്‍മാര്‍ 400 യുഎസ് ഡോളര്‍ ആവശ്യപ്പെട്ടു: സുപ്രിയ സുലെ

വാട്‌സ്‌ആപ്പ് ഹാക്ക് ചെയ്ത് ശേഷം ഹാക്കര്‍മാര്‍ 400 യുഎസ് ഡോളര്‍ ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്തതായി എന്‍സിപി എംപി സുപ്രിയ സുലെ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അതിഥി നാല്‍വഡെയുടെ വാട്‌സ്‌ആപ്പും ഹാക്ക് ചെയ്തു. ഹാക്കര്‍മാര്‍ അതിഥിയോട് 10000 രൂപയാണ് ആവശ്യപ്പെട്ടത്. പണം അയക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറിയെന്നും സുപ്രിയ സുലെ പറഞ്ഞു.  തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന ആരോപണവുമായി കഴിഞ്ഞദിവസമാണ് സുപ്രിയ രംഗത്തുവന്നത്. ഫോണും വാട്സ്‌ആപ്പും ഹാക്ക് ചെയ്യപ്പെട്ടതായും അതുകൊണ്ട് ആരും മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യരുതെന്നും…

Read More

അക്ഷയ കേന്ദ്രത്തിലെ ആധാർ യന്ത്രം ഹാക്ക് ചെയ്തു; നിർമിച്ചത് 38 വ്യാജ ആധാർ കാർഡുകൾ

അക്ഷയ കേന്ദ്രത്തിലെ ആധാർ യന്ത്രം ഹാക്ക് ചെയ്ത് വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മലപ്പുറം തിരൂരിൽ അക്ഷയ കേന്ദ്രം അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം വിഭാഗമാണ് അന്വേഷിക്കുന്നത്. യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചതായി കണ്ടെത്തിയത്. ജനുവരി 12നാണ് തിരൂർ ആലിങ്ങലിലെ അക്ഷയ കേന്ദ്രത്തിലേക്ക് ഡൽഹിയിലെ യു ഐ ഡി അഡ്മിൻ ആണെന്ന് പരിചയപ്പെടുത്തിയ ആളുടെ ഫോൺ കോൾ എത്തിയത്….

Read More

സർക്കാർ ആപ്പിളിനെ ലക്ഷ്യമിടുന്നതായി വാഷിങ്ടൺ പോസ്റ്റ്

രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെയും പത്രപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്താന്‍ നീക്കം നടക്കുന്നതായി ആപ്പിളിന്റെ മുന്നറിയിപ്പ് സന്ദേശം (‘നിങ്ങള്‍ എത്ര വേണമെങ്കിലും ചോര്‍ത്തൂ, ഞങ്ങള്‍ ഭയക്കില്ല, നിശബ്ദരാകില്ല’) നൽകിയതിനെ തുടർന്ന് ആപ്പിളിന്റെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച ഇന്ത്യൻ സർക്കാർ അവരുടെ പ്രസ്താവന പിൻവലിക്കുവാൻ സമ്മർദ്ദം ചെലുത്തിയതായി വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. ഇങ്ങനെയൊരു മുന്നറിയിപ്പ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായതിനു പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ ആപ്പിളിനെതിരെ നടപടിയെടുത്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിലിക്കണ്‍…

Read More

സൂക്ഷിക്കുക… ഹാക്കർ പിന്നാലെയുണ്ട്…

ന​മ്മ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ആൻഡ്രോയ്ഡ് ഫോ​ണു​ക​ൾ പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മ​ല്ല​ത്രെ! രാ​ജ്യ​ത്തു കൂ​ടു​ത​ലാ​യും ഉ​പ​യോ​ഗി​ക്കപ്പെടുന്ന ഇ​ത്ത​രം ഫോ​ണു​ക​ൾ പൂ​ർ​ണ​മാ​യ സു​ര​ക്ഷ ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. അ​ടു​ത്തി​ടെ, ഫോ​ൺ ചോ​ർ​ത്ത​ൽ ആ​രോ​പ​ണ​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി​യ​തു വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ഫോ​ൺ ചോ​ർ​ത്തി​യേ​ക്കാ​മെ​ന്ന ആ​പ്പി​ളി​ന്‍റെ മു​ന്ന​റി​യി​പ്പാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം. പി​ന്നീ​ട് അ​തു തെ​റ്റാ​യ മു​ന്ന​റി​യി​പ്പാ​കാ​മെ​ന്നും ആ​പ്പി​ൾ വി​ശ​ദീ​ക​ര​ണം ന​ൽ​കി. ആ​പ്പി​ളി​ന്‍റെ വി​ശ​ദീ​ക​ര​ണം വ​ന്ന​തോ​ടെ, ഐ ​ഫോ​ൺ വ​രെ ഹാ​ക്ക് ചെ​യ്യ​പ്പെ​ടാം എ​ന്ന​തു വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ച്ച​ത്. ഐ​എ​സ് ഓ​പ്പ​റേ​റ്റിം​ഗ്…

Read More