കട്ടപ്പനയിൽ ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ യുവാവിനെ വെട്ടിക്കൊന്നു; അയൽവാസി കസ്‌റ്റഡിയിൽ

കട്ടപ്പനയിൽ ഭാര്യ വീട്ടിലെത്തിലെത്തിയ യുവാവിനെ അയൽവാസിയായ മധ്യവയസ്കൻ വെട്ടിക്കൊലപ്പെടുത്തി. കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. കൊലപാതകം നടത്തിയ സുവർണഗിരി വെൺമാന്തറ ബാബുവിനെ (58) പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് വിവരം. സുബിന്റെ ഭാര്യ: ലിബിയ. മകൾ: എസ്സ വെള്ളിയാഴ്‌ച വൈകിട്ട് ഏഴോടെ സുവർണഗിരി ഭജനമഠം ഭാഗത്തായിരുന്നു സംഭവം. ഗർഭിണിയായ ഭാര്യയെ കാണാനായാണ് സുബിൻ എത്തിയത്. ഇതിനിടെ അയൽവാസിയായ ബാബുവുമായി വാക്കുതർക്കം ഉണ്ടാകുകയും ഇയാൾ കോടാലികൊണ്ട് വെട്ടുകയുമായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. ഉടൻതന്നെ…

Read More

പാലക്കാട്ട് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ ജോലിക്കു പോകുന്ന വഴിക്കായിരുന്നു ആക്രമണം. പരിക്കേറ്റ് റോഡിൽ കിടക്കുന്ന നിലയിൽ ഊർമിളയെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. രണ്ടാം ഭർത്താവ് കൊഴിഞ്ഞാമ്പാറ സ്വദേശി സജേഷ് ആണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായിട്ടുണ്ട്. ഇതിനുമുൻപും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. കുറച്ചുനാളായി ഇവർ അകന്നുകഴിയുകയാണ്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

Read More