
മദീന നഗരത്തെ പറന്ന് കാണാൻ ജിറോകോപ്ടറുകൾ വരുന്നു
മദീന നഗരത്തെ പറന്നുകാണാൻ ജിറോകോപ്ടറുകൾ വരുന്നു. ഹെലികോപ്റ്ററിന്റെ ചെറുപതിപ്പുകളാണ് ജിറോകോപ്റ്റർ. ഇതിൽ യാത്രക്കാരെ കയറ്റി മദീന നഗരത്തിന് മുകളിൽ പറന്ന് കാഴ്ചകൾ ആസ്വദിക്കാനുള്ള ടൂർ സൗകര്യമാണ് ഏർപ്പെടുത്തുന്നത്. റിയാദിൽ സമാപിച്ച സൗദി ടൂറിസം ഫോറത്തിൽ ഇതിനാവശ്യമായ കരാറുകളിൽ മദീന മേഖല വികസന അതോറിറ്റി ഒപ്പുവച്ചു. ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് മദീനയുടെ സമ്പന്നമായ ചരിത്രപരവും ഇസ്ലാമികവും സാംസ്കാരികവുമായ മാനം ഉയർത്തിക്കാട്ടുകയും നഗരത്തിന്റെ സവിശേഷതയായ വിനോദസഞ്ചാര അനുഭവങ്ങളിലേക്ക് അവരെ പരിചയപ്പെടുത്തുകയും ചെയ്യലാണ് കരാറിലുടെ മദീന മേഖല വികസന…