
ജിമ്മിലെ വ്യായാമത്തിനിടെ അപകടം; ട്രെയിനറായ യുവാവിന് ദാരുണാന്ത്യം
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 210 കിലോ ഭാരമുള്ള ബാർബെൽ ശരീരത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം. സോഷ്യൽ മീഡിയയിലെ ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറായ ഇന്തോനേഷ്യയിലെ ബാലി സ്വദേശി ജസ്റ്റിൻ വിക്കിയാണ് മരിച്ചത്. 210 കിലോ ഭാരം ഉപയോഗിച്ച് സ്ക്വാട്ട് ചെയ്യുന്നതിനിടെയാണ് അപകടം. സ്ക്വാട്ട് ചെയ്യുന്നതിനിടെ നിവർന്ന് നിൽക്കാൻ സാധിക്കാതെ വരികയും തുടർന്ന് ബാലൻസ് നഷ്ടമായി യുവാവ് പിന്നിലേക്ക് വീഴുകയായിരുന്നു. ഈ സമയം വെയ്റ്റ് ഘടിപ്പിച്ച ബാർബെൽ ജസ്റ്റിൻ്റെ കഴുത്തിലാണ് പതിച്ചത്. കഴുത്ത് ഒടിഞ്ഞ് ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര…