ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ; കൊലപാതകമെന്ന് പൊലീസ്, പിന്നിൽ സുഹൃത്തെന്ന് സംശയം

എറണാകുളം ആലുവയിൽ ജിം ട്രെയിനറെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് ആലുവ ചുണങ്ങംവേലിയിലെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്നും ഇതിനു പിന്നിൽ സാബിത്തിന്റെ സുഹൃത്താണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ എടത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ജിമ്മിലെ വ്യായാമത്തിനിടെ അപകടം; ട്രെയിനറായ യുവാവിന് ദാരുണാന്ത്യം

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 210 കിലോ ഭാരമുള്ള ബാർബെൽ ശരീരത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം. സോഷ്യൽ മീഡിയയിലെ ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറായ ഇന്തോനേഷ്യയിലെ ബാലി സ്വദേശി ജസ്റ്റിൻ വിക്കിയാണ് മരിച്ചത്. 210 കിലോ ഭാരം ഉപയോഗിച്ച് സ്ക്വാട്ട് ചെയ്യുന്നതിനിടെയാണ് അപകടം. സ്ക്വാട്ട് ചെയ്യുന്നതിനിടെ നിവർന്ന് നിൽക്കാൻ സാധിക്കാതെ വരികയും തുടർന്ന് ബാലൻസ് നഷ്ടമായി യുവാവ് പിന്നിലേക്ക് വീഴുകയായിരുന്നു. ഈ സമയം വെയ്റ്റ് ഘടിപ്പിച്ച ബാർബെൽ ജസ്റ്റിൻ്റെ കഴുത്തിലാണ് പതിച്ചത്. കഴുത്ത് ഒടിഞ്ഞ് ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര…

Read More