‘ഗ്യാൻവാപി മസ്ജിദിന്റെ ഭാവിയിൽ വലിയ ആശങ്കയുണ്ട്’ ; മസ്ജിദ് ആക്ഷൻ കമ്മിറ്റി

ഗ്യാൻവാപി മസ്ജിദിന്റെ ഭാവിയിൽ വലിയ ആശങ്കയുണ്ടെന്ന് മസ്ജിദ് ആക്ഷൻ കമ്മിറ്റി. ഭരണകൂടത്തിന്റെ ഒത്താശയോട് കൂടിയാണ് നഗ്നമായ നീതി നിഷേധം നടക്കുന്നത്. പള്ളിക്കൊപ്പം തങ്ങളുടെ ജീവിതവും അപകടത്തിലാണെന്നും ആക്ഷൻ കമ്മിറ്റി ജോയിന്റ് സെ​ക്രട്ടറി സയ്യിദ് മുഹമ്മദ് യാസീൻ പറഞ്ഞു. ജനുവരി 31ന് രാത്രി ഉണ്ടായ സംഭവങ്ങൾ ഞങ്ങൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. പള്ളിക്ക് താഴെയുള്ള ബേസ്‌മെന്റിൽ നടത്തിയ പൂജയിൽ കമ്മീഷണറാണ് പങ്കെടുത്തത്. മതേതരം എന്ന് പറയുന്ന ജനാധിപത്യ സംവിധാനത്തിൽ ഇതെങ്ങനെ യോജിച്ചതാകും. അവസാനം എന്തു സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല….

Read More

ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്താം ; അനുമതി നൽകി വാരണാസി ജില്ലാ കോടതി

വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജക്ക്‌ അനുമതി നൽകി വാരാണസി ജില്ലാകോടതി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നിൽ പൂജ നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. ഹിന്ദു വിഭാ​ഗം ഉന്നയിച്ച പൂജയ്ക്കുള്ള അനുമതിയാണ് കോടതി നൽകിയിരിക്കുന്നത്. മസ്ജിദിന്റെ അടിത്തട്ടിലുള്ള തെക്ക് ഭാഗത്തെ നിലവറയിലെ വി​ഗ്രഹങ്ങളിൽ പൂജ നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ മജിസ്ട്രേറ്റിനോട് കോടതി നിർദേശിച്ചു. ഏഴ് ദിവസത്തിനകം ഇവിടെ പൂജ തുടങ്ങുമെന്നാണ് വിവരം. ഗ്യാൻവ്യാപി…

Read More

ഗ്യാൻവാപി മസ്ജിദിൽ സർവേയ്ക്ക് അനുമതി; സ്റ്റേ പിൻവലിച്ച് അലഹബാദ് ഹൈക്കോടതി

ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ ഓഫ് ഇന്ത്യയ്ക്ക് അലഹാബാദ് ഹൈക്കോടതി അനുമതി നൽകി. പരിശോധന അനുവദിച്ച വാരാണസി ജില്ലാ കോടതി ഉത്തരവിന് നേരത്തെ അലഹബാദ് ഹൈക്കോടതി താത്കാലിക സ്റ്റേ നൽകിയിരുന്നു. അത് പിൻവലിച്ച് കൊണ്ടാണ് സർവേയ്ക്ക് അനുമതി നൽകിയത്.പരിശോധന നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തത് ഇന്നുവരേക്ക് വരെയാണ് ഹൈക്കോടതി നീട്ടിയിരുന്നത്. അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകറാണ് വാദം കേട്ടശേഷം സ്റ്റേ നീട്ടിയത്. നേരത്തെ, ഈ മാസം 26നു…

Read More