
ഗ്യാൻവാപി പള്ളിയിൽ ശാസ്ത്രീയ പരിശോധന; സർവേ കോടതി നിർദേശത്തെ തുടർന്ന്
ഗ്യാൻവാപി പള്ളി നിലനിൽക്കുന്ന സ്ഥലത്ത് മുൻപ് ക്ഷേത്രമായിരുന്നു എന്ന ഹിന്ദു വിഭാഗത്തിന്റെ വാദത്തെ തുടർന്നാണ് പള്ളിയിൽ പരിശോധനയ്ക്ക് കോടതി നിർദേശം നൽകിയത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധന പള്ളിയിൽ നടക്കുന്നത്. ഇന്നു രാവിലെ ഏഴുമണിക്കാണ് പരിശോധന ആരംഭിച്ചത്. പള്ളിയിൽ അംഗശുദ്ധി വരുത്തുന്ന സ്ഥലം ഒഴിവാക്കിയായിരിക്കും പരിശോധന നടത്തുന്നത്. ഹിന്ദു വിഭാഗം ശിവലിംഗം കണ്ടതായി വാദിച്ച സ്ഥലമാണ് ഇത്. ഓഗസ്റ്റ് നാലിന് ശാസ്ത്രീയ പരിശോധനയുടെ റിപ്പോർട്ട് വാരണാസി ജില്ലാ കോടതിക്ക് കൈമാറും. കഴിഞ്ഞവർഷം മേയിൽ, കോടതി…