
കൊടുംക്രൂരത; 30 ലക്ഷം തട്ടിയെടുക്കാൻ അമ്മയെ കൊന്ന് കുളിമുറിയിൽ കുഴിച്ചിട്ടു: ദത്തുപുത്രൻ അറസ്റ്റിൽ
30 ലക്ഷം രൂപ തട്ടിയെടുക്കാനായി അമ്മയെ കൊലപ്പെടുത്തിയ ദത്തുപുത്രൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗ്വാളിയറിലുള്ള ഷിയോപുർ ടൗണിലെ കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം. 65 വയസ്സുകാരിയായ ഉഷ കൊല്ലപ്പെട്ട കേസിലാണ് ദത്തുപുത്രൻ ദീപക് പച്ചൗരി (24) അറസ്റ്റിലായത്. 23 വർഷം മുൻപാണ് ഉഷയും ഭർത്താവ് ഭുവേന്ദ്ര പച്ചൗരിയും ദീപക്കിനെ ദത്തെടുത്തത്. 2021ൽ ഭുവേന്ദ്ര മരിച്ചു. കൊലപ്പെടുത്തി വീട്ടിലെ കുളിമുറിയിലാണ് ഉഷയുടെ മൃതദേഹം കുഴിച്ചിട്ടത്. ഉഷയുടെ പേരിലുള്ള സ്ഥിരനിക്ഷേപമായ 30 ലക്ഷം രൂപ കൈക്കലാക്കാനാണു പ്രതി കൊല നടത്തിയതെന്നു…