‘ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നു’; ഗുരുവായൂരിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിൽ സുപ്രീം കോടതി

ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജിയിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിക്ക് നോട്ടീസ്. വൃശ്ചിക മാസത്തിലെ പൂജ തുലാമാസത്തിലേക്ക് മാറ്റിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ് നൽകിയത്. വെബ്‌സൈറ്റിലെ പൂജ പട്ടിക അത് പോലെ നിലനിറുത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകി. ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്നും കോടതി വിലയിരുത്തി.   വൃശ്ചിക മാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമയ പൂജ തുലാം മാസത്തിലെ ഏകാദശി നാളിൽ നടത്താനുള്ള ഗുരുവായൂർ ദേവസ്വം തീരുമാനമാണ് കോടതിയിലെത്തിയത്. പൂജ മാറ്റുന്നത് ആചാരത്തിന്‍റെയും ദേവഹിതത്തിന്‍റെയും…

Read More

മദ്യലഹരിയിൽ അച്ഛനെ വെട്ടി വീഴ്ത്തി മകൻ ; സംഭവം ഗുരുവായൂരിൽ , പിതാവ് ആശുപത്രിയിൽ

ഗുരുവായൂരിൽ മദ്യ ലഹരിയിൽ അച്ഛനും മകനും തമ്മിലുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ മകൻ അച്ഛനെ വെട്ടുകയായിരുന്നു. ഗുരുവായൂർ നെന്മിനി പുതുക്കോട് വീട്ടിൽ ഉണ്ണികൃഷ്ണനാണ് വെട്ടേറ്റത്. 60 വയസുണ്ട്. മകൻ സുഭാഷിനുമായുണ്ടായ വാക്ക് തർക്കത്തിനിടെ ഉണ്ണികൃഷ്ണന് തലയ്ക്ക് പുറകിലാണ് വെട്ടേറ്റത്. പരിക്കേറ്റ ഉണ്ണികൃഷ്ണനെ ചാവക്കാട് ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തിൽ പൊലീസ് കേസെടുത്തു. 

Read More

ഗുരുവായൂർ ആനക്കോട്ടയിലെ ആനകൾക്ക് നേരെയുള്ള മർദനം; പാപ്പാൻമാരുടെ ലൈസൻസ് റദ്ദാക്കാൻ നിർദേശം നൽകി മന്ത്രി

ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ മര്‍ദ്ദിച്ച രണ്ട് പാപ്പാന്മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ വനം മന്ത്രി നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ രണ്ടു കേസുകളെടുത്തു. ജയലളിത നടയ്ക്കിരുത്തിയ ആനയായ കൃഷ്ണ, കേശവന്‍ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാരായ ശരത്, വാസു എന്നിവര്‍ ആനകളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് നടപടി .ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ പാപ്പാന്മാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിജസ്ഥിതി അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദേശം നല്‍കിയതായി വനം വകുപ്പുമന്ത്രി എ.കെ….

Read More

വിവാഹത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി ഗുരുവായൂരിലേക്ക്; കൊച്ചിയില്‍നിന്ന് യാത്ര ഹെലിക്കോപ്റ്ററില്‍

ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനും നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും തൃപ്രയാര്‍ ക്ഷേത്രദര്‍ശനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എറണാകുളം ഗസ്റ്റ് ഹൗസില്‍നിന്ന് പുറപ്പെട്ടു. രാവിലെ 6.31-നാണ് അദ്ദേഹം യാത്രതിരിച്ചത്. കൊച്ചിയില്‍നിന്ന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് തിരിക്കും. ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡില്‍ ഇറങ്ങുന്ന അദ്ദേഹത്തെ ജില്ലാ ഭരണകൂടവും ബി.ജെ.പി. നേതാക്കളും സ്വീകരിക്കും. 7.45-ന് ക്ഷേത്രത്തിലെത്തുന്ന അദ്ദേഹം 20 മിനിറ്റ് ദര്‍ശനത്തിനുശേഷം ശ്രീവത്സം ഗസ്റ്റ്ഹൗസിലേക്കു മടങ്ങും. ഉദയാസ്തമയ പൂജ നടക്കുന്ന സമയത്താണ് ദര്‍ശനം. 8.45 -ന് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി ക്ഷേത്രത്തിലെത്തും. ഒന്‍പതിന് ശ്രീവത്സത്തിലെത്തി…

Read More

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തും; ഗുരുവായൂരിൽ 17ന് രാവിലെ 6 മുതൽ 9വരെ മറ്റ് വിവാഹങ്ങൾക്ക് അനുമതി ഇല്ല

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 17ന് രാവിലെ ആറുമുതല്‍ ഒമ്പതുവരെ വിവാഹങ്ങള്‍ക്ക് അനുമതിയില്ല. നേരത്തെ ബുക്ക് ചെയ്ത വിവാഹങ്ങള്‍ രാവിലെ ആറിനു മുമ്പോ ഒമ്പതിനു ശേഷമോ നടത്തേണ്ടിവരും. പൊലീസ് ഇത് സംബന്ധിച്ച് വിവാഹ പാര്‍ട്ടിക്കാര്‍ക്ക് നിര്‍ദേശം നല്‍കി. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ മോദി ഇറങ്ങും. റോഡ് മാര്‍ഗം 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും….

Read More

ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു

ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. കൊമ്പന്‍ ചന്ദ്രശേഖരനാണ് പാപ്പാനെ കുത്തിക്കൊന്നത്. ആനയുടെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ എ ആര്‍ രതീഷ് ആണ് മരിച്ചത്. 25 വര്‍ഷമായി പുറത്തിറക്കാതിരുന്ന ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരനെ അടുത്തിടെയാണ് എഴുന്നള്ളിച്ച് തുടങ്ങിയത്. ഇതിനിടെയാണ് ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ കൊലപ്പെടുത്തിയത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ രതീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നിലവില്‍ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നേരത്തെയും ആക്രമണവാസനയുള്ളതിനാലാണ് ആനയെ ആനക്കോട്ടയില്‍ നിന്ന് പുറത്തിറിക്കാതിരുന്നത്. കഴിഞ്ഞാഴ്ച ആന ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി…

Read More