
കന്നട സംവിധായകന്റെ മൃതദേഹം അഴുകിയ നിലയിൽ; ജീവനൊടുക്കിയതെന്ന് പോലീസ്
കന്നട സിനിമാ സംവിധായകൻ ഗുരുപ്രസാദിനെ (52) മരിച്ച നിലയിൽ കണ്ടെത്തി. സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്സ് സ്പെഷൽ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. ബെംഗളൂരുവിലെ മദനായകനഹള്ളിയിലാണ് സംഭവം. അപാർട്മെന്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് പോലീസിൽ അറിയിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ഗുരുപ്രസാദ് ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. അദ്ദേഹം കടക്കെണിയിലായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഗുരുപ്രസാദ് സംവിധാനം ചെയ്ത രംഗനായക എന്ന ചിത്രത്തിന് ബോക്സോഫീസില്‍ വലിയ പരാജയമാണ് നേരിടേണ്ടി വന്നത്. അടുത്തിടെയാണ് ഗുരുപ്രസാദ്…