കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘർഷം: നാല് എസ്‌എഫ്‌ഐ പ്രവർത്തകരുടെ സസ്‌പെൻഷൻ പിൻവലിച്ചു

കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘർഷവുമായി ബന്ധപ്പെട്ട് സസ്‌പെൻ്റ് ചെയ്ത നാല് എസ്‌എഫ്‌ഐ പ്രവർത്തകരുടെ സസ്‌പെൻഷൻ പിൻവലിച്ചു. രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥി തേജു സുനില്‍, മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥി തേജു ലക്ഷ്മി, രണ്ടാം വർഷ ബികോം വിദ്യാർത്ഥി അമല്‍രാജ്, മൂന്നാം വർഷ സൈക്കോളജി വിദ്യാർത്ഥി അഭിഷേക് സന്തോഷ്‌ എന്നിവരുടെ സസ്‌പെൻഷനാണ് പിൻവലിച്ചത്.  അന്വേഷണ കമ്മീഷന് മുമ്ബാകെ ഇവർ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി പിൻവലിച്ചത്. ജൂലൈ ഒന്നിന് കോളേജ് പ്രിൻസിപ്പലിനെ എസ്‌എഫ്‌ഐ പ്രവർത്തകർ മർദിച്ച സംഭവത്തിലായിരുന്നു…

Read More

ഗുരുദേവ കോളേജ് സംഘര്‍ഷം: പ്രിന്‍പ്പിലിനെതിരേ നടപടിയുമായി പോലീസ്

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരന്‍ കുറ്റം ചെയ്തതായി പോലീസ്. മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തുവെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന് വെള്ളിയാഴ്ച പോലീസ് നോട്ടീസ് നല്‍കി. അതേസമയം പ്രിന്‍സിപ്പലിനെ മര്‍ദിച്ചെന്ന കേസില്‍ പ്രതികളായ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയില്ല. സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ടുകേസുകളാണ് സ്റ്റേഷനിലുള്ളത്. ഒന്ന് പ്രിന്‍സിപ്പലിനും രണ്ടാമത്തേത് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് എതിരേയുള്ളതും. എസ്.എഫ്.ഐയുടെ ഏരിയ പ്രസിഡന്റ് അഭിനവിനെ മര്‍ദിച്ചു എന്ന പരാതിയിലാണ് പോലീസ്…

Read More

കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘർഷം; 4 എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ

കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥി തേജു സുനിൽ, മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥി തേജു ലക്ഷ്മി, രണ്ടാം വർഷ ബികോം വിദ്യാർത്ഥി അമൽരാജ്, മൂന്നാം വർഷ സൈക്കോളജി വിദ്യാർത്ഥി അഭിഷേക് സന്തോഷ്‌ എന്നിവരെയാണ് പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തത്. സംഘർഷം ഉണ്ടായ ദിവസം എസ്എഫ്ഐയുടെ ഹെല്‍പ്പ് ഡെസ്കിന്റെ ഭാഗമായി പ്രവർത്തിച്ച വിദ്യാർത്ഥികൾക്കാണ് സസ്പെന്‍ഷന്‍. സംഭവത്തില്‍ എസ്എഫ്ഐ നേതാവിൻ്റെ പരാതിയിൽ പ്രിൻസിപ്പലിനും സ്റ്റാഫ് സെക്രട്ടറിക്കുമെതിരെ കേസെടുത്ത…

Read More

കൊയിലാണ്ടി ഗുരുദേവ കോളേജിൽ സംഘര്‍ഷം: എസ്എഫ്ഐക്കാര്‍ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ചെന്ന് പരാതി

കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തിൽ പ്രിൻസിപ്പലിന് പരിക്കേറ്റു. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക് ഇടുന്നതിൽ തര്‍ക്കമുണ്ടായിരുന്നു. ഒരു വിഭാഗം എസ്എഫ്ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ ആരോപിച്ചു. പ്രിൻസിപ്പലും കോളേജിലെ ഒരു അധ്യാപകനും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസിൽ പരാതി നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അതിനിടെ അധ്യാപകര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളും രംഗത്തെത്തി. എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് അഭിനവ്…

Read More