
യുപിഎസ്‌സി ഉദ്യോഗാർത്ഥികൾക്ക് 14 വിഷയങ്ങൾ ട്യൂഷൻ എടുക്കുന്ന 7 വയസുകാരൻ; അത്ഭുതമായി ഗുരു ഉപാധ്യായ
യുപിഎസ്‌സി ഉദ്യോഗാർത്ഥികളെ പഠിപ്പിക്കുന്ന ഏഴ് വയസുകാരൻ, വിശ്വാസം വരുന്നില്ല അല്ലേ. എന്നാൽ സത്യമാണ്. നമ്മൾ നിരവധി അത്ഭുത പ്രതിഭകളെ കണ്ടിട്ടുണ്ടാവും. അതുപോലെയൊരു അത്ഭുതം തന്നയാണ് ഉത്തർപ്രദേശിലെ വൃന്ദാവനിൽ നിന്നുള്ള ഗുരു ഉപാധ്യായയും. രാജ്യത്തെ ഏറ്റവും പ്രയാസമേറിയ പരീക്ഷകളിലൊന്നാണ് യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ. യുപിഎസ്‌സി ഉദ്യോഗാർത്ഥികളെ പരീക്ഷയ്‌ക്ക് തയ്യാറാക്കുന്നത് അധ്യാപകർക്കും വലിയ വെല്ലുവിളിയാണ്. അപ്പോഴാണ് ഒരു ഏഴുവയസുക്കാരൻ യുപിഎസ്‌സി പരീക്ഷയുടെ 14 വിഷയങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നത്. ഗുരുവിൻ്റെ പിതാവ് അരവിന്ദ് കുമാർ ഉപാധ്യായയാണ് തൻ്റെ മകൻ…