
ഗുര്‍മീത് റാം റഹീമിന് ഇനി അടിക്കടി പരോൾ വേണ്ട; ഇനി പരോൾ നൽകാൻ കോടതി അനുവാദം വേണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി
ദേരാ സച്ചാ സൗദ തലവനും ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹീമിന് തുടര്‍ച്ചയായി പരോള്‍ അനുവദിച്ചതില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ആശങ്ക ഉന്നയിച്ചു. റാം റഹീമിന്റെ നിലവിലെ 50 ദിവസത്തെ പരോള്‍ അവസാനിക്കാനിരിക്കെ മാര്‍ച്ച് 10-ന് കീഴടങ്ങുമെന്ന് ഉറപ്പാക്കാന്‍ ഹരിയാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ബലാത്സംഗ കുറ്റവാളികള്‍ക്ക് അനുവദിച്ച പരോളുകളെ കുറിച്ചുള്ള പരിശോധനയ്ക്കിടയിലാണ് ഇത്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജി.എസ് സാന്ധവാലിയയുടെയും ജസ്റ്റിസ് ലപിത ബാനര്‍ജിയുടെയും ബെഞ്ച് ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി)…