ഗുരുദ്വാരയിൽ സിഖ് വിശുദ്ധ ഗ്രന്ഥം കീറിയെറിഞ്ഞു; 19കാരനെ നാട്ടുകാർ തല്ലിക്കൊന്നു

ഗുരുദ്വാരയിൽ വെച്ച് സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിൻ്റെ പേജുകൾ കീറിയെന്നാരോപിച്ച് 19 കാരനെ തല്ലിക്കൊന്നു. പഞ്ചാബിലെ ഫിറോസ്പൂരിലെ ബന്ദല ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. ബക്ഷീഷ് സിംഗ് എന്ന യുവാവാണ് ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. രോഷാകുലരായ ജനക്കൂട്ടം യുവാവിനെ പിടികൂടി മർദ്ദിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുഖ്വീന്ദർ സിംഗ് പറഞ്ഞു. ഗുരു ഗ്രന്ഥ് സാഹിബിൻ്റെ പേജുകൾ കീറിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടുകയായിരുന്നു. സംഭവം വാർത്തയായതോടെ ഗ്രാമവാസികൾ ഗുരുദ്വാരയിൽ തടിച്ചുകൂടി…

Read More

ഉത്തരാഖണ്ഡ് ഗുരുദ്വാരയിൽ വെടിവെപ്പ് ; ഒരാൾ കൊല്ലപ്പെട്ടു

ഉത്തരാഖണ്ഡ് നാനക്മട്ട ഗുരുദ്വാരയിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. കർസേവാ പ്രമുഖ് ബാബ ടാർസെം സിംഗ് ആണ് മരിച്ചത്. മുഖംമൂടി ധരിച്ച രണ്ട് പേരാണ് ആക്രമണം നടത്തിയത്. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. രാവിലെ 6.30 യോടെയാണ് സംഭവം. മുഖംമൂടി ധരിച്ച രണ്ട് അക്രമികൾ നാനക്മട്ട ഗുരുദ്വാരയിൽ പ്രവേശിച്ച് കർസേവാ പ്രമുഖ് ബാബാ തർസെം സിംഗിനെ വെടിവയ്ക്കുകയായിരുന്നു. അദ്ദേഹത്തെ ഖത്തിമയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അന്വേഷണത്തിനായി പ്രത്യേക ടാസ്ക് ഫോഴ്സിനെ…

Read More

ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ സ്‌കോട്ട്‌ലൻഡിലെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിയെ സ്‌കോട്ട്‌ലൻഡിലെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞു. ബ്രിട്ടീഷ് സിഖ് ആക്ടിവിസ്റ്റുകളാണ് ഇന്ത്യൻ ഹൈക്കമ്മീഷണറെ തടഞ്ഞത്. ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലെ നയതന്ത്ര തർക്കത്തിനിടയിലാണ് പുതിയ സംഭവം. ആൽബർട്ട് ഡ്രൈവിൽ ഗ്ലാസ്കോ ഗുരുദ്വാര കമ്മിറ്റിയുമായുള്ള ചർച്ചക്കായാണ് ദൊരൈസ്വാമി എത്തിയതെന്ന് ഖലിസ്താൻ അനുകൂല ആക്ടിവിസ്റ്റുകൾ പറഞ്ഞു. ഇന്ത്യൻ ഉദ്യോഗസ്ഥരെ ബ്രിട്ടനിലെ ഒരു ഗുരുദ്വാരയിലേക്കും സ്വാഗതം ചെയ്യുന്നില്ലെന്നും ആക്ടിവിസ്റ്റുകൾ പറയുന്നു. ഇതിനിടെ, അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരിൽനിന്നും പഠിക്കേണ്ട ആവശ്യമില്ലെന്നും…

Read More