
പറയാൻ പാടില്ലാത്ത വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ പറഞ്ഞു; ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന വാശി വന്നെന്ന് ഗിന്നസ് പക്രു
കരിയറിനൊപ്പം സന്തോഷകരമായ കുടുംബ ജീവിതവും ഗിന്നസ് പക്രു നയിക്കുന്നു. താൻ വിവാഹിതനായ സാഹചര്യത്തെക്കുറിച്ചും അന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഗിന്നസ് പക്രുവിപ്പോൾ. ഒരു അഭിമുഖത്തിലാണ് ഗിന്നസ് പക്രു മനസ് തുറന്നത്. ഭാര്യ ഗായത്രി മോഹൻ തന്റെ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതിനെക്കുറിച്ച് നടൻ സംസാരിച്ചു. അവന്റെ ഉത്തരവാദിത്തങ്ങളെല്ലാം കഴിഞ്ഞു. പെങ്ങൾമാരെയൊക്കെ അയച്ചു. വീടൊക്കെ വെച്ചു. ഇനി അവനൊരു പെൺകുട്ടിയെ നോക്കണം എന്ന് അമ്മ അടുത്ത് താമസിക്കുന്ന ചേച്ചിയോട് പറഞ്ഞു. അവർ പോയി ഈ പെൺകുട്ടിയുടെ വീട്ടിൽ പറഞ്ഞു. ഈ…