
മഞ്ഞുമ്മല്‍ ബോയ്സ് കണ്ട അനുഭവം പങ്കുവെച്ച് ‘ഗുണ’ സംവിധായകന്‍
മഞ്ഞുമ്മല്‍ ബോയ്സ് കണ്ട അനുഭവം പങ്കുവെക്കുകയാണ് സന്താനഭാരതി. ഗുണ ചിത്രീകരിക്കുമ്പോള്‍ ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് തങ്ങള്‍ക്ക് അറിയുമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് സന്താനഭാരതിയുടെ പ്രതികരണം. “ഗുണ കേവ് പശ്ചാത്തലമാക്കി ഒരു സിനിമ വന്നിട്ടുണ്ടെന്നും തിയറ്ററില്‍ നന്നായി പോകുന്നുണ്ടെന്നുമൊക്കെ എന്നോട് ചിലര്‍ പറഞ്ഞിരുന്നു. രണ്ട് ദിവസം മുന്‍പാണ് ഞാന്‍ സിനിമ കണ്ടത്. പടം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് ഈ സിനിമ കണ്ടപ്പോഴാണ്…