തമിഴ്നാട്ടിൽ ഗുണ്ടകളെ വെടിവച്ച് കൊന്ന് പൊലീസ്; കൊല്ലപ്പെട്ടത് പത്തോളം കൊലക്കേസുകളിലെ പ്രതികൾ

പത്തിലധികം കൊലക്കേസുകളിൽ പ്രതിയായ രണ്ട് ഗുണ്ടകളെ തമിഴ്നാട് പൊലീസ് വെടി വച്ച് കൊന്നു. രമേശ്‌, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നെ താമ്പരത്തിന് സമീപം ഗുടുവഞ്ചേരിൽ പുലർച്ചെ മൂന്നരയ്ക്കാണ് സംഭവമുണ്ടായത്. കൊല്ലപ്പെട്ട വിനോദ് പത്തും രമേശ്‌ അഞ്ചും കൊലക്കേസുകളിൽ പ്രതിയാണ്. വാഹനപരിശോധനക്കിടെ അതിവേഗതയിലെത്തിയ സ്കോഡ കാറിലുണ്ടായിരുന്ന നാലംഗ സംഘം തങ്ങളെ ആക്രമിച്ചുവെന്നും ജീവൻ രക്ഷിക്കാൻ പ്രതികളെ വെടിവെക്കുകയായിരുന്നു എന്നാണ് സംഭവത്തിൽ പൊലീസ് നൽകുന്ന വിശദീകരണം. എന്നാൽ പൊലീസ് ഏറ്റുമുട്ടൽ കൊല നടത്തിയെന്ന ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഇന്ന്…

Read More

മലയാളി യുവാവ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

കോട്ടയം നീണ്ടൂർ സ്വദേശിയായ യുവാവാണ് അമേരിക്കയിൽ വെടിയേറ്റ് മരിച്ചത്. നീണ്ടൂർ കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ പതിനേഴുകാരനായ ജാക്‌സൺ ആണ് മരിച്ചത്. കാലിഫോർണിയയിലാണ് മരിച്ച ജാക്സസണും കുടുംബവും താമസിച്ചിരുന്നത്. കൊലപാതകത്തിനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. 1992 ൽ ആണ് ജാക്സണും കുടുംബവും യുഎസിലേക്ക് താമസം മാറ്റിയത്. 2019 ൽ ആണ് ഇവ ഏറ്റവും ഒടുവിൽ നാട്ടിൽ എത്തിയത്.

Read More