സ്കൂളിൽ തോക്കുമായി എത്തി വിദ്യാർത്ഥി , സഹപാഠിക്ക് നേരെ വെടിയുതിർത്തു ; സംഭവം ആലപ്പുഴയിൽ

സർക്കാർ സ്കൂളിലേക്ക് തോക്കുമായെത്തിയ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. നഗരത്തിലെ സർക്കാർ സ്കൂളിനു മുന്നിലെ റോഡരികിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. നിസാര വഴക്കിനെ തുടർന്നുണ്ടായ സംഘർഷം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്കു നേരേ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ആർക്കും സാരമായ പരിക്കില്ല.വിദ്യാർഥികൾ തമ്മിൽ സ്കൂൾവളപ്പിൽ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിലെത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്കൂളിന്‌ പുറത്തുവെച്ചാണ്…

Read More

നടുറോഡിൽ തോക്ക് ചൂണ്ടി യുവതിയുടെ പരാക്രമം; വാഹനം കൊണ്ട് ഇടിച്ച് തെറിപ്പിച്ച് യു എസ് പൊലീസ്

യുഎസിലെ നാസോയിൽ നടുറോഡിൽ നിന്ന് കാറുകൾക്ക് നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവതിയെ കാറ് ഉപയോഗിച്ച് ഇടിച്ച് തെറിപ്പിച്ച് യുഎസ് പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എൻബിസി ന്യൂയോർക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സംഭവത്തിൽ പേര് വെളിപ്പെടുത്താത്ത 33 വയസുള്ള യുവതിയെ പൊലീസ് പിടികൂടി. നോർത്ത് ബെൽമോറിൽ ബെൽമോർ അവന്യുവിനും ജറുസലേം അവന്യൂവിനും മധ്യേയായിരുന്നു സംഭവം. ട്രാഫിക്കിൽ കിടന്ന കാറുകളിലെ കുടുംബാംഗങ്ങൾക്ക് നേരെയും കുട്ടികൾക്ക് നേരെയും നിറത്തോക്ക് ചൂണ്ടിയാണ്…

Read More

പരസ്പരം ഏറ്റുമുട്ടി അഭിഭാഷകർ; സംഭവം ഡൽഹി തീസ് ഹസാരി കോടതിയിൽ

ഡൽഹി തീസ് ഹസാരി കോടതി വളപ്പിലായിരുന്നു അഭിഭാഷകരുടെ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടൽ. ഉന്തിനും തള്ളിനുമിടെ ചിലർ കൈവശം സൂക്ഷിച്ചിരുന്ന തോക്ക് എടുത്ത് വെടിയുതിർത്തത് പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. വെടിവെയ്പ്പിൽ ആർക്കും പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഡൽഹി ബാർ കൗണ്‍സില്‍ ചെയർമാൻ കെ.കെ മനൻ അമർഷം രേഖപ്പെടുത്തി. വിഷയത്തിൽ അപലപിക്കുന്നതായും അറിയിച്ചു. വെടിവെയ്പ്പിനെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തോക്കുകൾക്ക് ലൈസൻസ് ഉള്ളതാണോ എന്ന് പരിശോധിക്കുന്നുണ്ട്. ലൈസൻസ് ഉള്ളതാണെങ്കിലും കോടതി പരിസരത്ത് ഇത്തരത്തിൽ തോക്ക്…