
ഗൾഫ് – കേരള കപ്പൽ സർവീസ്; ഡിസംബറിൽ സർവീസ് ആരംഭിക്കാൻ നീക്കം
കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ ഈ വർഷം ഡിസംബറിൽ കേരളത്തിലേക്ക് ഗൾഫിൽ നിന്ന് കപ്പൽ സർവീസ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഊർജിതമാക്കി. കൊച്ചി, ബേപ്പൂർ തുറമുഖങ്ങളിലേക്കായിരിക്കും ആദ്യസർവീസ്. സംസ്ഥാന സർക്കാറുമായി സഹകരിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷനാണ് കപ്പൽ സർവീസിന് നേതൃത്വം നൽകുന്നത്. സീസൺ വേളയിലും മറ്റും നാട്ടിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ബദൽ യാത്രാ സംവിധാനങ്ങൾ ഒരുക്കാനുള്ള സംസ്ഥാന സർക്കാർ ഇടപെടലാണ് കപ്പൽ സർവീസ്. കുറഞ്ഞ നിരക്കിൽ നാട്ടിലെത്തി മടങ്ങാൻ സൗകര്യപ്രദമായ കപ്പൽ സർവീസ് എന്ന…