
ഗൾഫ് മേഖലകൾ ഉഷ്ണതരംഗത്തിലേക്ക് ; ബഹ്റൈൻ ഉൾപ്പെടെയുള്ള പല ഗൾഫ് രാജ്യങ്ങളിലും താപനില 50 ഡിഗ്രിയാകുമെന്ന് മുന്നറിയിപ്പ്
ബഹ്റൈനുൾപ്പെടെ അറേബ്യൻ രാജ്യങ്ങളിലും സമീപരാജ്യങ്ങളിലും ഈ ആഴ്ച അവസാനത്തോടെ ചൂട് 50 ഡിഗ്രി സെൽഷ്യസാകുമെന്ന് മുന്നറിയിപ്പ്. അറേബ്യൻ വെതർ സെന്ററാണ് കാലാവസ്ഥ മാറ്റങ്ങൾ വിലയിരുത്തി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ബഹ്റൈൻ, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിലെല്ലാം താപനില ഉയരും. ഇപ്പോൾതന്നെ ഉയർന്ന ചൂടാണ് പല രാജ്യങ്ങളിലും അനുഭവപ്പെടുന്നത്. ആഫ്രിക്കൻ മരുഭൂമിയിൽ നിന്ന് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് മർദവ്യതിയാനത്തിന്റെ ഫലമായി ചൂടുള്ള വായു പിണ്ഡത്തിന്റെ പ്രവാഹമുണ്ടാകും. ഇത് അറേബ്യൻ മേഖലയെയും ബാധിക്കും. അറേബ്യൻ രാജ്യങ്ങൾ ഈ…