
ഗൾഫ് ഗ്രാന്റ് ടൂർസ് വിസ ; ഈ വർഷം തന്നെ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ടൂറിസം ചെയർമാൻ
ഗൾഫ് രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലയെ മാറ്റിമറിക്കുന്ന ഗൾഫ് ഗ്രാന്റ് ടൂർസ് വിസ ഈ വർഷംതന്നെ പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ ടൂറിസം ചെയർമാൻ. ഖത്തർ സാമ്പത്തിക ഫോറത്തിലെ പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്പിലെ ഷെൻഗൻ വിസ മാതൃകയിലാണ് ഗൾഫ് ഗ്രാന്റ് ടൂർസ് വിസ വിഭാവനം ചെയ്തിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ ടൂറിസത്തിൽ ഇത് വലിയ മാറ്റങ്ങളുണ്ടാക്കിയിരുന്നു. ഇതേ ലക്ഷ്യമാണ് ഗൾഫ് ഗ്രാന്റ് ടൂറിസം വിസക്ക് പിന്നിലും, ഖത്തർ, സൗദി, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, യു.എ.ഇ എന്നീ…