ആകാശ എയർ ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നു

ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയർ കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നു. 2024 മാർച്ച് അവസാനത്തോടെയായിരിക്കും അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുകയെന്ന് CNBC TV18 റിപ്പോർട്ട് ചെയ്തു. കുവൈത്ത്‌ സിറ്റി , ദോഹ, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. ഈ രാജ്യങ്ങളിലെ സർക്കാരുകളുടെ അംഗീകാരത്തിനായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് ആകാശ എയർ സിഇഒ വിനയ് ദുബെ പറഞ്ഞു.

Read More

ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് വർധിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്; തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മേധാവി അലോക് സിങ്. സൗദി അറേബ്യയിലേക്കുള്ള സര്‍വീസുകളുടെ കാര്യത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകുമെന്നും ഇതിന് പുറമെ ബഹറൈന്‍, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളിലും വര്‍ദ്ധന വരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നും യുഎഇയിലേക്കും തിരിച്ചുമുള്ള വ്യോമ ഗതാഗത വിപണി ഏറെക്കുറെ പൂര്‍ണമായി ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട്. പുതിയ വിമാനത്താവളമെന്ന നിലയില്‍ കണ്ണൂരില്‍ നിന്നുള്ള സര്‍വീസുകളുടെ വര്‍ദ്ധന പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍…

Read More

ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നു; 210 രാജ്യങ്ങളിലായി പ്രവാസ ജീവിതം നയിക്കുന്നത് 1.34 കോടി ഇന്ത്യക്കാരെന്ന് കണക്കുകൾ

2022 മാര്‍ച്ച്‌ വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് പ്രവാസികളുടെ കണക്ക് പുറത്ത് വിട്ടത്. 3.41 ദശലക്ഷം ഇന്ത്യക്കാരുള്ള യു.എ.ഇയാണ് എണ്ണത്തില്‍ മുന്നില്‍. തൊട്ടുപിന്നില്‍ സൗദി അറേബ്യയാണ്- 2.59 ദശലക്ഷം. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഗൾഫ് രാജ്യമായ ബഹ്റൈനിൽ കഴിയുന്നത് 3,23,292 ഇന്ത്യക്കാരാണ്. 8.8 ദശലക്ഷത്തിലധികം പ്രവാസി ഇന്ത്യക്കാർ ഗള്‍ഫ് രാജ്യങ്ങളിൽ മാത്രമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബഹ്റൈനിലെ ഇന്ത്യക്കാരില്‍ രണ്ടുലക്ഷത്തിലധികം പേര്‍ മലയാളികളാണെന്നാണ് ഇന്ത്യൻ എംബസ്സിയുടെ കണക്ക്. 50,000 തമിഴ്നാട് സ്വദേശികളുമുണ്ട്. 210 രാജ്യങ്ങളിലായി…

Read More