
കേരളത്തിലേക്കുള്ള ഗൾഫ് എയർ സർവീസ് ഇനി നാല് ദിവസം മാത്രം
കേരളത്തിലേക്ക് ദിനേന ഉണ്ടായിരുന്ന ഗൾഫ് എയർ സർവിസ് നവംബർ മുതൽ നാലുദിവസം മാത്രമെ ഉണ്ടായിരിക്കൂ. ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവിസ് ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കും. തിരിച്ചുള്ള സർവിസും നാലുദിവസം മാത്രമാക്കി. ബഹ്റൈനിൽനിന്ന് കോഴിക്കോടിനുള്ള സർവിസ് ഞായർ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും.