
ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ‘നസ്രത്തില്‍ നിന്ന് നന്മ പ്രതീക്ഷിക്കേണ്ട’ എന്ന ബൈബിള്‍ വാചകത്തെ ഓർമ്മപ്പെടുത്തുന്നുവെന്ന് ചെന്നിത്തല
മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള രാഹുൽ ഗാന്ധിയുടെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിൽ വിമർശനവുമായി രമേശ് ചെന്നിത്തല. ഗുജറാത്തിൽ നിന്നുള്ള വിധി കേട്ടപ്പോൾ യേശുദേവൻ പറഞ്ഞ ഒരു വാചകമാണ് എനിക്ക് ഓർമ്മ വന്നതെന്ന് പറഞ്ഞ ചെന്നിത്തല, നസ്രത്തിൽ നിന്നും നന്മ പ്രതീക്ഷിക്കേണ്ടെന്നതാണെന്നും പറഞ്ഞു. രാഷ്ട്രീയമായും നിയമപരമായും രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസിനെ നേരിടും. 10 കേസുകൾ രാഹുൽ ഗാന്ധിയുടെ പേരിൽ ഉണ്ടെന്നാണ് കോടതി പറഞ്ഞത്. ആരാണീ കേസുകൾ കൊടുക്കുന്നത്. രാജ്യത്തെ വിവിധ കോടതികളിൽ ബി ജെ പി…