
പ്രാദേശിക സംവിധാനത്തെയോ ഗുജറാത്ത് സർക്കാരിനെയോ വിശ്വസിക്കുന്നില്ല; രാജ്‌കോട്ട് തീപിടിത്തത്തിൽ ഹൈക്കോടതി
രാജ്‌കോട്ട് ഗെയിമിങ് സെന്ററിലെ തീപിടിത്തത്തിൽ ഗുജറാത്ത് സർക്കാരിനെ വിശ്വാസത്തിലെടുക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ വിമർശനം. കുഞ്ഞുങ്ങൾ ഉൾപ്പെടെ 32 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ സർക്കാരിന്റെയും രാജ്‌കോട്ട് മുൻസിപ്പൽ കോർപ്പറേഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ കോടതി രൂക്ഷമായി വിമർശിച്ചു. രണ്ടു വർഷമായി ലൈസൻസോ അഗ്‌നിരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് രണ്ട് ഗെയിമിങ് സെന്ററുകളും പ്രവർത്തിച്ചിരുന്നത് എന്ന വിവരം അറിയിച്ചപ്പോഴാണ്, സർക്കാരിനെ വിശ്വസിക്കാനാവില്ലെന്ന് കോടതി പ്രതികരിച്ചത്. ‘ഇത്രനാൾ നിങ്ങൾക്ക് കണ്ണു കാണില്ലായിരുന്നോ? അതോ ഉറങ്ങുകയായിരുന്നോ? ഇപ്പോൾ പ്രാദേശിക സംവിധാനത്തെയോ സംസ്ഥാന സർക്കാരിനെയോ ഞങ്ങൾ വിശ്വസിക്കുന്നില്ല.’ കോടതി…