
‘നൂർ അൽ റിയാദ്’ ആഘോഷത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ്
സൗദി തലസ്ഥാന നഗരിയിൽ പ്രകാശത്തിന്റെ അത്ഭുതകരമായ കലാവേലകളൊരുക്കിയ ‘നൂർ അൽ റിയാദ്’ ആഘോഷത്തിന് ഗിന്നസ് വേൾഡ് റെക്കോഡ്. തുടർച്ചയായി നാലാം വർഷവും രണ്ട് പുതിയ റെക്കോഡോടെ ഗിന്നസ് പട്ടികയിൽ ഇടംനേടി. ലോകപ്രശസ്ത കലാകാരൻ ക്രിസ് ലെവ് ഒരുക്കിയ ‘ഹയർ പവർ’ എന്ന സൃഷ്ടിയാണ് ലേസർ ഷോയിൽ തെളിഞ്ഞ് ഒരു ഗിന്നസ് റെക്കോഡിട്ടത്. ഏറ്റവും ദൂരത്തിൽ ലേസർ ബീം സഞ്ചരിച്ച് ചിത്രമൊരുക്കി എന്ന റെക്കോഡാണ് ഇത് നേടിയത്. റിയാദ് ഒലയയിലെ അൽ ഫൈസലിയ ടവറിന്റെ മുകളിൽനിന്ന് 267 മീറ്റർ…